വാര്‍ഡ് ഗ്രാമസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ വാര്‍ഡ് ഗ്രാമസഭാ യോഗത്തില്‍ ബഹളവും വാക്കേറ്റവും. പ്രസിഡന്റ് സിനിയുടെ പതിനഞ്ചാം വാര്‍ഡ് തൂത കൂത്തുപറമ്പ് ഗ്രാമസഭാ യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളുമുണ്ടായത്. വോട്ടര്‍മാരെ അറിയിക്കാതെ തന്നിഷ്ടക്കാരെ വിളിച്ച് ഗ്രാമസഭാ യോഗം ചേര്ന്നെന്നാരോപിച്ചാണ് ചില വോട്ടര്‍മാര്‍ പ്രതിഷേധവുമായെത്തിയത്.
പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ മിനുട്സില്‍ കൃത്രിമം കാട്ടി തീരുമാനങ്ങളും ഹാജരും എഴുതിച്ചേര്‍ത്തെന്നും യോഗ്യതാ ലിസ്റ്റില്‍ അനര്‍ഹരായ തന്നിഷ്ടക്കാരെ തള്ളി കയറ്റിയെന്നും വാര്‍ഡിലെ റോഡ്, കെട്ടിടം പോലുള്ള വികസനങ്ങളില്‍ വ്യാപക ക്രമക്കേട് കാണിച്ചെന്നുമുള്ള ആരോപണങ്ങളാണുയര്‍ന്നത്. ക്വാറം തികയാത്തതിനാല്‍ വോട്ടര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ച ഗ്രാമസഭ മാറ്റിവച്ചിരുന്നു. ഈ ഗ്രാമസഭ ഇന്നലെ വീണ്ടും ചേര്‍ന്നപ്പോഴാണ് വോട്ടര്‍മാര്‍ ഭരണസമിതി അംഗങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ബഹളത്തിനൊടുവില്‍ ഗ്രാമസഭാ യോഗം പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."