HOME
DETAILS

തലസ്ഥാന നഗരിയെ മറ്റൊരു കണ്ണൂരാക്കരുത്

  
backup
July 30 2017 | 23:07 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95


തിരുവനന്തപുരം ജില്ലയില്‍ ചുവടുറപ്പിക്കാന്‍ ബി.ജെ.പിയും മേധാവിത്വം നിലനിര്‍ത്താന്‍ സി.പി.എമ്മും പരസ്പരം നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകള്‍ തലസ്ഥാന നഗരിയുടെ സ്വസ്ഥത നശിപ്പിക്കുകയാണ്. ശനിയാഴ്ച രാത്രി നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ നേരത്തേയുണ്ടായിരുന്ന ചെറിയ തോതിലുള്ള ഉരസലുകള്‍ കണ്ണൂരിലേതു പോലെ കൊലപാതകങ്ങളിലേക്ക് കടക്കുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ഇരുവിഭാഗങ്ങളുടെയും ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് ഇന്റലിജന്‍സ് വ്യക്തമായ മുന്നറിയിപ്പ് രേഖാമൂലം പൊലിസിന് നല്‍കിയിട്ടുപോലും വ്യാപകമായി നടന്ന അക്രമം തടയാന്‍ കഴിഞ്ഞില്ല. തലസ്ഥാന നഗരിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ശനിയാഴ്ചത്തെ പ്രഭാതം പുലര്‍ന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി ഇരുചേരികളായി ബി.ജെ.പിയും സി.പി.എമ്മുംനടത്തിയ വ്യാപക അക്രമങ്ങള്‍ ഭീതിജനകമായ അവസ്ഥയാണ് നഗരവാസികള്‍ക്ക് നല്‍കിയത്.
അക്രമത്തില്‍ ഉള്‍പ്പെട്ടുവെന്നു കരുതുന്ന സി.പി.എം കൗണ്‍സിലര്‍ ഐ.പി ബിനുവിനെയും മൂന്ന് എസ്.എഫ്.ഐ ഭാരവാഹികളെയും സസ്‌പെന്‍ഡ് ചെയ്തതു കൊണ്ടു മാത്രം ഇത്തരം ആക്രമണവാഞ്ജ അവസാനിക്കുകയില്ല. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അക്രമത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. വെള്ളിയാഴ്ച രാത്രിയിലെ ഭീകരനിമിഷങ്ങളുടെ നടുക്കത്തില്‍നിന്നു നഗരവാസികള്‍ മോചിതരാകും മുന്‍പാണ് ശനിയാഴ്ച രാത്രി ആര്‍.എസ്.എസ് കാര്യവാഹക് ശ്രീകാര്യം വിനായക നഗര്‍കുന്നില്‍വീട്ടില്‍ രാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകസംഘത്തിലെ ആറുപേരെയും കാട്ടാക്കട പുലിപ്പാറയില്‍നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ആക്രമണഭീതി തിരുവനന്തപുരം ജില്ലയെ ഇപ്പോഴും ചൂഴ്ന്നുനില്‍ക്കുകയാണ്. പൊലിസ് നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും സംഘര്‍ഷം മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിന് അയവു വന്നിട്ടില്ല. നഗരിയെ സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ട ബാധ്യത ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ക്കുണ്ട്. നിരോധനാജ്ഞയും കര്‍ഫ്യൂവും സമാധാനം കൊണ്ടുവരികയില്ല. വെള്ളിയാഴ്ച രാത്രി പരക്കെയുണ്ടായ ആക്രമണമാണ് ശനിയാഴ്ചത്തെ കൊലപാതകത്തില്‍ കലാശിച്ചത്.
നിമിഷങ്ങള്‍ക്കകം നഗരത്തില്‍ പരക്കെയുണ്ടായ ആക്രമണത്തില്‍നിന്നു ഇതാണ് മനസിലാകുന്നത്. ജില്ലയില്‍ അടുത്തകാലത്ത് കോണ്‍ഗ്രസിനുണ്ടായ സംഘടനാ ദൗര്‍ബല്യം ഇത്തരം ഒരവസ്ഥക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അത്തരം ചെറുസംഘര്‍ഷങ്ങളാണ് വെള്ളിയാഴ്ച പരക്കെയുള്ള ആക്രമണത്തിലും ശനിയാഴ്ച രാത്രിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ദാരുണാന്ത്യത്തിലും കലാശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ വിജയിച്ചു കയറിയത് ബി.ജെ.പിയുടെ നിശിതമായ കണക്കുകൂട്ടലിനെ തുടര്‍ന്നാണ്. നേമത്ത് താമര വിരിയിച്ചുകൊണ്ട് രാജഗോപാല്‍ വിജയിച്ചപ്പോള്‍ അത് രാജേട്ടനാണെന്ന പരിഗണന വോട്ടര്‍മാര്‍ നല്‍കിയെന്ന അലസമനോഭാവമാണ് കോണ്‍ഗ്രസ് കാണിച്ചത്. സി.പി.എം ആകട്ടെ, കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയുകയും ചെയ്തു. ജില്ലയിലുള്ള മേധാവിത്വം നഷ്ടപ്പെടുകയാണെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലിനെ തുടര്‍ന്നാണ് ഏതുവിധേനയും ബി.ജെ.പിയെ തറപറ്റിക്കുകയെന്നതില്‍ എത്തിനില്‍ക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ച ബി.ജെ.പിയും പുറകോട്ടു പോകുന്നില്ല. ഇതാണ് ഇരുപാര്‍ട്ടികളും നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ കാതല്‍.
ഇതിനാല്‍ തന്നെയാണ് തിരുവനന്തപുരവും മറ്റൊരു കണ്ണൂരാകുമോ എന്ന് ഭയപ്പെടേണ്ടതും. കണ്ണൂരിന്റെ മേധാവിത്വം കരസ്ഥമാക്കാനുള്ള മത്സരത്തില്‍ കൊലപാതക പരമ്പരകളാണ് ആ ജില്ലയെ ചോരയില്‍ കുതിര്‍ത്തിരിക്കുന്നത്. ആ ശാപം തലസ്ഥാന നഗരിയെയും ബാധിക്കുമോ എന്ന് പേടിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സര്‍വപിന്തുണയും തലസ്ഥാന നഗരിയെ കൈപ്പിടിയിലൊതുക്കാന്‍ അനുയായികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കു പിന്നിലുണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ പിന്‍ബലവും കൂടിയാകുമ്പോള്‍ എന്തും ചെയ്യാമെന്ന ഹുങ്കിലാണ് ബി.ജെ.പി. മെഡിക്കല്‍ കോഴയില്‍ പ്രതിഛായ നഷ്ടപ്പെട്ട് ഉഴറിനില്‍ക്കുന്ന ബി.ജെ.പിക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം ഒരാക്രമണം അനിവാര്യമായിരുന്നിരിക്കണം. ബി.ജെ.പിയുടെ ഇത്തരം കുത്സിത നീക്കങ്ങളെ മുന്‍കൂട്ടിക്കണ്ട് തന്ത്രപരമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു സി.പി.എം വേണ്ടിയിരുന്നത്. ഭരണത്തിലുള്ള പാര്‍ട്ടിയെന്ന നിലക്ക് ആ ബാധ്യത സി.പി.എമ്മിനുണ്ട്.
അതിനാല്‍ തന്നെ സംയമനത്തോടെ വേണം ഇത്തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാന്‍. പകരം കൊലപാതകങ്ങള്‍ നടത്തി ബി.ജെ.പിക്ക് പൊതുജനാനുഭാവം നേടിക്കൊടുക്കുകയല്ല വേണ്ടത്. കോഴവിവാദത്തില്‍ തളര്‍ന്നുപോയ ബി.ജെ.പിക്ക് ഉത്തേജനം നല്‍കാന്‍ മാത്രമേ ഇത്തരം ആക്രമണങ്ങള്‍ ഉതകൂ. എന്നാല്‍, കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലുകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയല്ലാതെ ഒരിക്കലും ശാശ്വതമായ പരിഹാരമല്ല. ഇത്തരം തിരിച്ചറിവുകള്‍ പൊതുസമൂഹത്തിനുണ്ടാകുമ്പോള്‍ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാവൂ. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ ദാരുണമായ അന്ത്യം തലസ്ഥാന നഗരിയിലെ അവസാനത്തെതാവട്ടെ എന്ന് ആഗ്രഹിച്ചു പോകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  17 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  17 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  17 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  17 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  18 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  18 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  18 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago