സ്വകാര്യ ആശുപത്രി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനെതിരേ നടപടിവേണം
പുതുനഗരം: സ്വകാര്യ ആശുപത്രി മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനെതിരേ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍. ആശുപത്രികള്‍, ക്ലീനിക്കുകള്‍, ലാബുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചിറ്റൂര്‍, കൊടുവായൂര്‍, കൊല്ലങ്കോട് എന്നീ പ്രദേശങ്ങളില്‍ പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തി നടത്തുന്നവര്‍ ശേഖരിക്കുന്നത്. ആശുപത്രികളിലും ലാബുകളിലുമുള്ള മാലിന്യങ്ങളെ അതാതു സ്ഥലത്തുവെച്ചുതന്നെ സംസ്ക്കരിക്കുവാന്‍ സംവിധാനം കണ്ടെത്തണമെന്നും കൂടുതലുള്ള മാലിന്യങ്ങള്‍ ഇമേജ് പോലുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളിലെത്തിക്കണമെന്ന്് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് മാലിന്യശേഖരണം നടത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന മാലിന്യങ്ങളൊടൊപ്പം മറ്റുമാലിന്യങ്ങളൊടൊപ്പം ശേഖരിക്കുന്നുണ്ട്്.ലാബുകളും ആശുപത്രികളും പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യ സംസ്ക്കരണം കൃത്യമായി നടപ്പിലാക്കമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെയാണ് ആശുപത്രി മാലിന്യം ശേഖരിക്കുന്നത്. ആശുപത്രികളില്‍നിന്നുള്ള മാലിന്യങ്ങളുടെ ശേഖരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മാലിന്യ സംസ്ക്കരണ പ്ലാന്റ് സ്ഥാപിക്കാത്ത ആശുപത്രികള്‍ക്കെതിരേ മലിനീകരണ നിയന്ത്രണബോര്‍ഡ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."