അംബേദ്കര്‍ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന പട്ടിക ജാതി, വര്‍ഗ ക്ഷേമ വകുപ്പിന്റെ ഡോ.ബി.ആര് അംബേദ്കര്‍ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി വിഭാഗത്തില്‍ രാഷ്ട്രദീപികയിലെ റെജി ജോസഫിനും ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയ വണ്ണിലെ സോഫിയ ബിന്ദിനുമാണ് പുരസ്കാരമെന്ന് മന്ത്രി എ.കെ ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൈരളി ടി.വിയിലെ ലെസ്ലി ജോണിന്റെ 'ദ്രാവിഡ ദേശത്തെ ജാതിവെറി' പരമ്പര പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
30,000 രൂപയും ഫലകവുമാണ് പുരസ്കാരം. ശ്രവ്യ മാധ്യമ വിഭാഗത്തില്‍ കമ്മ്യൂനിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എമ്മിലെ പി.ദീപ്തിക്കാണ് പുരസ്കാരം. 15,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മാവേലിക്കരയില്‍ നടക്കുന്ന ഗദ്ദിക സാംസ്കാരികോത്സവത്തില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. പി.ആര്.ഡി ഡയരക്ടര്‍ യു.വി ജോസ്, ഉണ്ണി ബാലകൃഷ്ണന്, ആര്.എസ് ബാബു, സരസ്വതി നാഗരാജന്, ജി.പി രാമചന്ദ്രന് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."