കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കവാടഭാഗം നവീകരിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കവാടഭാഗം മോടിപിടിപ്പിക്കുന്നു. മുന്‍ഭാഗത്തെ ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്ത് ഇതിന്റെ ഭാഗമായി ഇന്റര്‍ലോക്ക് കട്ടകള്‍ പാകി. വശങ്ങളില്‍ ചെടികള്‍ പിടിപ്പിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്. നിലവില്‍ മുന്‍ഭാഗത്തെ 5700 സ്‌ക്വയര്‍ഫീറ്റാണ് കട്ടകള്‍ വിരിച്ച് നവീകരിച്ചിരിക്കുന്നത്. പ്രീ-പെയ്ഡ് ടാക്‌സികള്‍ ഇവിടേക്ക് മാറ്റാനും പദ്ധതിയുണ്ട്. ടെര്‍മിനലിന്റെ മുന്‍ഭാഗത്താണിപ്പോള്‍ പ്രി-പെയ്ഡ് ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവ പൂര്‍ണമായും മാറ്റി സ്ഥാപിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി അലോചിക്കുന്നത്.
ടെര്‍മിനലിന്റെ മുന്‍ഭാഗം പൂര്‍ണമായും മാര്‍ബിള്‍ വിരിച്ചുള്ള നവീകരണവും നടന്നുവരുന്നുണ്ട്. പുതിയ ഇരിപ്പിടങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍ഗമന ഹാളിനോട് ചേര്‍ന്നുള്ള ഭാഗം പൂര്‍ണമായും മാര്‍ബിള്‍ വിരിച്ചു. പഴയ പ്രതലം നീക്കിയാണ് മാര്‍ബിള്‍ വിരിച്ചത്. നിര്‍മാണം നടക്കുന്ന പുതിയ ടെര്‍മിനലിനോട് പഴയ ടെര്‍മിനല്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."