HOME
DETAILS
MAL
മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധം: കാനം
backup
July 31 2017 | 10:07 AM
കോഴിക്കോട്: സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലച്ചില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് അധികാരമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സിലിന്റെ ശുപാര്‍ശക്കനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ആളാണ് ഗവര്‍ണറെന്നാണ് മനസിലാക്കുന്നത്.
ഭരണഘടന നന്നായി അറിയാവുന്ന ഗവര്‍ണര്‍ സാങ്കേതികത്വം ഉപയോഗിച്ചായിരിക്കില്ല, സൗഹൃദത്തിന്റെ പേരിലായിരിക്കും മുഖ്യമന്ത്രിയെ വിളിച്ചത്. സൗഹൃദത്തിന്റെ അടിസ്ഥാനത്തിലല്ലാതെ അധികാരത്തിന്റെയും സാങ്കേതികത്വത്തിന്റെയും പേരിലാണ് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതെങ്കില്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."