HOME
DETAILS
MAL
ഖഷോഗിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
backup
December 03 2018 | 19:12 PM
വാഷിങ്ടണ്‍: കൊല്ലപ്പെട്ട സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ സംസാരിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിനു മുന്‍പു സുഹൃത്തായ ഉമര്‍ അബ്ദുല്‍ അസീസിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
400 സന്ദേശങ്ങളില്‍ ഭൂരിഭാഗവും ഇത്തരത്തലുള്ളതാണ്. മുഹമ്മദ് ബിന്‍ സല്മാന് അപരിഷ്കൃതനാണെന്നും ആളുകളെ നശിപ്പിക്കുന്ന പാക് മാനാണെന്നും ഖഷോഗി അയച്ച സന്ദേശങ്ങളില്‍ പറയുന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓഡിയോ, വിഡിയോ, ചിത്രങ്ങള്‍ എന്നിവയും ഖഷോഗി കൈമാറിയിട്ടുണ്ട്. നിരവധി ഇരകളെ കിരീടാവകാശി 'ഭക്ഷിച്ചെന്നും' കൂടുതല്‍ പേരെ അദ്ദേഹത്തിന് ആവശ്യമാണെന്നും മെയിലില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."