ബജ്‌വയുടെ കാലാവധി ആറുമാസം നീട്ടാന്‍ സുപ്രിം കോടതി അനുമതി
ഇസ്‌ലാമാബാദ്: പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവീദ് ബജ്‌വയുടെ സര്‍വിസ് കാലാവധി ആറുമാസം നീട്ടാന്‍ സുപ്രിം കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്നും കേടതി നിര്‍ദേശിച്ചു. ബജ്‌വയുടെ കാലാവധി മൂന്നുവര്‍ഷം നീട്ടിയ പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ നടപടി കഴിഞ്ഞദിവസം റദ്ദാക്കിയതിനു പിന്നാലെയാണ് സുപ്രിം കോടതിയുടെ നിലപാട് മാറ്റം.
ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ അടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ബജ്‌വയുടെ സര്‍വിസ് കാലാവധി ഇന്നലെ അവസാനിക്കാനിരിക്കെയായിരുന്നു കോടതിയുടെ നിര്‍ണായക വിധി. കശ്മിര്‍ വിഷത്തില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായപ്പോള്‍, ബജ്‌വയുടെ സേവനം രാജ്യത്തിന് ആത്യാവശ്യമാണെന്ന് പറഞ്ഞാണ് ഇംറാന്‍ഖാന്‍, ബജ്‌വയുടെ സര്‍വിസ് കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്. എന്നാല്‍ നിരവധി അവ്യക്തതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ചൊവ്വാഴ്ച സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കുകയായിരുന്നു. ഇതിന്റെ നിയമ സാധുത വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും സൈന്യത്തോടും കോടതി ആവശ്യപ്പെട്ടിരുന്നു.
പാകിസ്താനില്‍ മുന്‍ഭരണകൂടങ്ങളേക്കാള്‍ സൈന്യവുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് ഇംറാന്‍ഖാന്റെ നേതൃത്വത്തിലുള്ള തഹ്‌രീകെ ഇന്‍സാഫ്(പി.ടി.ഐ) ഭരണകൂടം. പാക് തെരഞ്ഞെടുപ്പില്‍ ബജ്‌വയുടെ നേതൃത്വത്തിലുള്ള സൈന്യം ഇടപെട്ടതായും ഫലം ഇംറാന്‍ഖാന് അകൂലമാക്കാന്‍ മാധ്യമങ്ങളെ സ്വാധീനിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഭരണഘടനാ പ്രകാരം മൂന്നു വര്‍ഷമാണ് സൈനിക മേധാവിയുടെ കാലാവധി. ഇതിന് വിരുദ്ധമായാണ് നിലവിലെ കാലാവധി നീട്ടല്‍. 72 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയില്‍ അധികം കാലവും രാജ്യം സൈനിക നിയന്ത്രണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."