HOME
DETAILS

രണ്ട് അധ്യാപകര്‍ പീഡിപ്പിച്ചത് 24 വിദ്യാര്‍ഥികളെ, ഒരധ്യാപകന് സസ്‌പെന്‍ഷന്‍, 16 കുട്ടികളെ പീഡിപ്പിച്ച സ്‌കൂളിലെ 95 കുട്ടികള്‍ പഠനം നിര്‍ത്തിപ്പോയിട്ടും കുലുങ്ങാതെ സ്‌കൂള്‍ അധികൃതര്‍

  
backup
November 29 2019 | 05:11 AM

sex-abused-24-student-victims-29-11-2019

കണ്ണൂര്‍: കണ്ണൂരിലും കോട്ടയം ഏറ്റുമാനൂരിലും അധ്യാപകര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. ഏറ്റുമാനൂരില്‍ 16 വിദ്യാര്‍ഥികളെയാണ് പീഡനത്തിനിരയാക്കിയത്. എന്നിട്ടും ഇയാളെ സംരക്ഷിക്കുകയായിരുന്നു പ്രധാന അധ്യാപകനെന്നാണ് പരാതി. ഇയാള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്‌കൂള്‍ വിട്ടുപോയിട്ടും സ്‌കൂള്‍ അധികൃതര്‍ കുലുങ്ങിയതുമില്ല. ഒടുവില്‍ രക്ഷിതാക്കളും ജില്ലാ കലക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്രബാബുവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂളിലെ എട്ടു വിദ്യാര്‍ഥികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെതിരേ ശക്തമായ പരാതി ഉയര്‍ത്തിയത്. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും കൗണ്‍സലിംഗില്‍ പങ്കെടുത്തിരുന്നു. പരാതി സത്യമാണെന്നു ബോധ്യമായതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതി ജില്ലാ പൊലിസ് സുപ്രണ്ടിന് കൈമാറും.

അതേ സമയം ഏറ്റുമാനൂരിലെ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്തതിന് അറസ്റ്റിലായ അധ്യാപകനെതിരെ നേരത്തെയും സമാന പരാതി ലഭിച്ചിട്ടും പൊലിസില്‍ അറിയിക്കാതെ സ്‌കൂള്‍ അധികൃതര്‍ പരാതി പൂഴ്ത്തുകയായിരുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കൗണ്‍സിലറോടാണ് വിദ്യാര്‍ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുരുതര ആരോപണങ്ങളാണ് കേസില്‍ പുറത്ത് വരുന്നത്. 16 വിദ്യാര്‍ഥിനികളെ ലൈംഗികമായ ചൂഷണം ചെയ്തതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ സംഗീത അധ്യാപകന്‍ ഒരു വര്‍ഷം മുന്‍പും സമാന ആരോപണം നേരിട്ടിരുന്നു. അന്നും നരേന്ദ്രബാബുവെന്ന അധ്യാപകനെതിരെയുള്ള പരാതി പൊലീസില്‍ അറിയിക്കാതെ പ്രധാന അധ്യാപകനും സീനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് മുക്കിയെന്നാണ് ഉയരുന്ന പരാതി.

കഴിഞ്ഞ മാസം പതിനാറാം തീയതിയാണ് 16 വിദ്യാര്‍ത്ഥികള്‍ സംഗീത അധ്യാപകന്‍ നരേന്ദ്രബാബുവിനെതിരെ രംഗത്ത് വന്നത്. ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. കൗണ്‍സിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലിസിനോട് പരാതിപ്പെടാന്‍ തയാറായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  32 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  37 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago