HOME
DETAILS
MAL
മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കണമെന്ന്
backup
July 31 2017 | 21:07 PM
കൊല്ലം: തീരത്തെ മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റിന് തീരുമാനമായില്ല.
മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റ് 2015ല്‍ പരിശോധന നടത്തിയതില്‍ ഇനിയും കിട്ടാനുളള അര്‍ഹരായ 989 മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റ് 18 മാസമായിട്ടും കിട്ടിയിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ മണ്ണെണ്ണ പെര്‍മിറ്റ് നല്കാന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് ആവശ്യപ്പെട്ടു. നിലവിലുളള പെര്‍മിറ്റ് അനുസരിച്ച് 10 മാസങ്ങള്‍ക്ക് മുമ്പ് 129 ലിറ്റര്‍ കിട്ടിയിരുന്ന മണ്ണെണ്ണ ഇപ്പോള്‍ 50 ലിറ്ററാക്കി വെട്ടിച്ചുരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."