ഹാജര്‍ രേഖപ്പെടുത്താന്‍ റോബോട്ടിക് സാങ്കേതികതയുമായി മഞ്ച സ്‌കൂളില്‍ 'സാര്‍' വന്നു
നെടുമങ്ങാട്: മഞ്ച ഗവ.വി.എച്ച്.എസ്സിലെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ ഹാജര്‍ ഇനിമുതല്‍ ഓട്ടോമാറ്റിക് റോബോട്ടിക് സംവിധാനത്തിലൂടെ രേഖപെടുത്തും.
സാര്‍ '(എസ്.എ.ആര്‍ സ്മാര്‍ട്ട് അറ്റെന്‍ഡന്‍സ് വിത് റോബോട്ടിക് )എന്ന നാമധേയത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ സ്‌കില്‍ ഫോര്‍ വെല്‍ പദ്ധതിയില്‍ റോബോട്ടിക് പാഠഭാഗവുമായി ബന്ധപെടുത്തിയാണ് 'സാര്‍ 'വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് രൂപകല്‍പനചെയ്തു പ്രാഥമികമായി ഇലക്ട്രോണിക്‌സ് ലബോറട്ടറിയില്‍ പ്രവര്‍ത്തനസജ്ജമാക്കിയത്.ക്ലാസ് മുറികളില്‍ ഉള്ളിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെയും പുറത്തേക്കു പോകുന്ന വിദ്യാര്‍ഥികളുടെയും എണ്ണം ഓട്ടോമാറ്റിക് ഇലക്ട്രോണിക് റോബര്‍ട്ട് സഹായത്താല്‍ ക്ലാസ്സ്മുറിയില്‍ സ്‌ക്രീനില്‍ രേഖപെടുത്തുന്നതോടൊപ്പം തത്സമയം ക്ലാസ് അധ്യാപകന്റെ സ്മാര്‍ട്‌ഫോണിലേക്കും ,സ്‌കൂള്‍ ഓഫിസിലെ കംപ്യൂട്ടറില്‍ ലഭ്യമാകുന്നരീതിയിലാണ് റോബോട്ടിക് 'സാര്‍' രൂപകല്‍പനചെയ്തിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളും അധ്യാപകരായ പ്രഭഞ്ചകുമാര്‍,റെജി ഡി. നായര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ ഇലക്ട്രോണിക്‌സ് ബ്രിക്‌സ് ഉപയോഗപ്പെടുത്തി സ്‌കൂളിനെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നതിനു പഠനത്തിന്റെ ഭാഗമായി രൂപകല്‍പനചെയ്ത സാങ്കേതികതയുടെ ഉദ്ഘാടനം ഇലക്ട്രോണിക്‌സ് ലാബില്‍ നടപ്പിലാക്കികൊണ്ട് നെടുമങ്ങാട് നഗരസഭാ വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ആര്‍ മധു നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ബി.എസ് ബൈജു അദ്ധ്യക്ഷനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡി.എസ് മനു, നഗരസഭ വിദ്യാഭാസ ചെയര്‍മാന്‍ ടി.ആര്‍ സുരേഷ്‌കുമാര്‍, കൗണ്‍സിലര്‍ എ .ഷാജി, പി.ടി.എ വൈസ് പ്രസിഡന്റ് ജിജീന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."