റിസോര്‍ട്ടിലെ പീഡനം: ഉടമയും കൂട്ടാളിയും റിമാന്‍ഡില്‍
വൈത്തിരി: പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും കൂട്ടാളിയും അറസ്റ്റില്‍.
വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. റിസോര്‍ട്ട് ഉടമയായ പെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. പതിനേഴ് കാരിയായ കര്‍ണ്ണാടക സ്വദേശിയായ പെണ്‍കുട്ടിയെ നവംബര്‍ 3 മുതല്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ഇരുവരും പീഡിപ്പിച്ച് വരികയായിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ വന്നവര്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവെച്ചതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച് വൈത്തിരി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."