നഷ്ടപരിഹാര തുക അടച്ചില്ല കാളികാവ് പഞ്ചായത്തിന്റെ ജീപ്പ് കോടതി ജപ്തി ചെയ്തു
കാളികാവ്: പഞ്ചായത്ത് ജീപ്പിടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ നഷ്ട പരിഹാര തുകയടച്ചില്ല. കാളികാവ് പഞ്ചായത്തിന്റെ ബൊലെറൊ ജീപ്പ് തിങ്കളാഴ്ച ജപ്തി ചെയ്തു. 2014 ഒക്ടോബര്‍ 27നാണ് അപകടം നടന്നത്.
ചോക്കാട് അങ്ങാടിക്ക് സമീപം വെച്ച് ബൈക്കില്‍ യാത്ര ചെയ്തിതിരുന്ന യുവാക്കളെ ജിപ്പ് ഇടിക്കുകയായിരുന്നു. നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയാണ് അടക്കാനുണ്ടായിരുന്നത്. നഷ്ട പരിഹാരം അടക്കുന്നതില്‍ കാല താമസം വരുത്തിയതിനാലാണ് ജപ്തി നടപടിയുണ്ടായിട്ടുള്ളത്.
സംഭവത്തില്‍ നഷ്ട പരിഹാരം വിധിച്ചു കൊണ്ടുള്ള നോട്ടീസോ മറ്റു അറിയിപ്പുകളോ പഞ്ചായത്തിന് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ നജീബ് ബാബു പറഞ്ഞു. ഇപ്പോഴത്തെ കോടതി വിധിക്കെതിരെ ഹൈക്കോടതി സമീപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് പഞ്ചായത്തിന്റെ ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഇന്‍ഷുറന്‍സില്ലാത്ത വണ്ടി അപകടം വരുത്തിയാല്‍ നഷ്ടപരിഹാരം വാഹനത്തിന്റെ ഉടമ അടക്കണമെന്നാണ് നിയമം. കഴിഞ്ഞ പഞ്ചായത്ത് ബോഡിന്റെ കാലത്താണ് സംഭവം നടന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."