ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്ക് മത വര്‍ഗീയ അജന്‍ഡകളുണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
വണ്ടൂര്‍: ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്ക് മത വര്‍ഗീയ അജന്‍ഡകളുണ്ടായിട്ടില്ലെന്നും അവര്‍ എല്ലാമതസ്ഥരേയും ഒന്നായി കണ്ടതിന്റെ പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വണ്ടൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ വാണിയമ്പലത്ത് സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മതേതര ഇന്ത്യ ആശയും ആശങ്കയും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. ഇന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദുവിന്റെ പേര് പറഞ്ഞ് ഫാസിസത്തിലേക്കാണ് കൊണ്ട് പോവുന്നതെന്നും ഇത് ഹിന്ദുക്കളുടെയടക്കം നാശത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷാസമര അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അധ്യക്ഷനായി.
പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അനുസ്മരണപ്രഭാഷണം നടത്തി.എം.എല്‍.എമാരായ എ.പി അനില്‍ കുമാര്‍, അഡ്വ.എം.ഉമ്മര്‍, പി.ഉബൈദുല്ല, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, അഡ്വ. വി.കെ ഫൈസല്‍ ബാബു, ടി.പി അഷ്‌റഫലി, അന്‍വര്‍ മുള്ളമ്പാറ, വണ്ടൂര്‍ കെ.ഹൈദരലി, കളത്തില്‍ കുഞ്ഞാപ്പുഹാജി, എം.അലവി, പി.ഖാലിദ് മാസ്റ്റര്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഹര്‍ഷന്‍, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, എം.കെ മുസ്തഫ അബ്ദുല്‍ ലത്തീഫ്, എ. ഹസ്‌കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."