സംസ്ഥാനത്തെ ആദ്യ എന്ഡോക്രൈനോളജിക്ക് വാര്‍ഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എന്‍ഡോക്രൈനോളജി വാര്‍ഡ് വരുന്നു.
മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിന് തൊട്ടുമുകളിലുള്ള നിലയിലാണ് വാര്‍ഡ് സ്ഥാപിക്കുന്നത്. എന്ഡോക്രൈനോളജിയ്ക്ക് ആധുനിക സംവിധാനങ്ങളെല്ലാമുള്ള വാര്‍ഡാണ് തയാറാകുന്നത്.
60 കിടക്കകളാണ് ഇവിടെയുള്ളത്. ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജടീച്ചര്‍ പ്രത്യേക താല്പര്യമെടുത്ത് വാര്‍ഡ് പണിയുന്നതിനായി 1.7 കോടി രൂപ അനുവദിച്ചിരുന്നു.
2012 ല്‍ എന്ഡോക്രൈനോളജിക്ക് ഡിപ്പാര്‍ട്ട്മെന്റ്് അനുവദിച്ചെങ്കിലും കിടത്തിചികിത്സയ്ക്ക് സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒപിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ഇക്കാര്യം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷര്‍മ്മദ്, എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ പി കെ ജബാര്‍ ആരോഗ്യവകുപ്പുമന്ത്രിയെ ധരിപ്പിച്ചതോടെയാണ് വളരെ വേഗം തന്നെ നടപടി സ്വീകരിച്ചത്.
വാര്‍ഡ് നിര്‍മാണം ധൃതഗതിയില്‍ നടന്നുവരികയാണ്. സംസ്ഥാനത്തെ ഗവ. ആശുപത്രികളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്‍ഡോക്രൈനോളജി വാര്‍ഡ് വരുന്നുവെന്നത് രോഗികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."