HOME
DETAILS

എന്നുവരും 'ഹൈടെക് '

  
backup
July 31 2017 | 23:07 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%b9%e0%b5%88%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d

കണ്ണൂര്‍: സംസ്ഥാനത്ത് നടപ്പിലാക്കിയ ഇ-ഓഫിസ് പദ്ധതിയില്‍ പോരായ്മകളുണ്ടെന്ന് ആക്ഷേപം. കണ്ണൂര്‍ ഉള്‍പ്പെടെ ഏഴ് ജില്ലകളിലാണ് ഇ-ഓഫിസ് പദ്ധതികൊണ്ടുവന്നതെങ്കിലും ഇത് ഇനിയും പൂര്‍ണമായും നടപ്പിലായിട്ടില്ല. ആവശ്യക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങുന്നതിനു പരിഹാരം കണുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. എല്ലാ വകുപ്പുകളിലും കംപ്യൂട്ടര്‍ സംവിധാനവും ഹൈടെക് സൗകര്യവും ഇല്ലാത്തതാണ് പദ്ധതിയുടെ പ്രധാന പോരായ്മ. പേപ്പര്‍ ഫയലുകള്‍ പൂര്‍ണമായും ഇ-ഫയലുകളായില്ലെന്ന് കാരണത്തിലാണ് പദ്ധതി പൂര്‍ണമായും ലക്ഷ്യം കാണാത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എല്ലാ വകുപ്പും ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറണമെന്ന് ഫെബ്രുവരി മാസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ ജില്ലയിലെ പേപ്പര്‍ ഫയലുകളെല്ലാം ഇ-ഫയലുകളാക്കാനായിരുന്നു തീരുമാനം. തുടക്കത്തില്‍ ജില്ലാ കളക്ടറേറ്റ്, ആര്‍.ടി ഓഫിസ്, സബ് കളക്ടറുടെ ഓഫിസുകളുമാണ് ഇ-ഓഫിസുകളാക്കാന്‍ പദ്ധതിയിട്ടത്. ഇതിന് മുന്‍പ് തന്നെ റവന്യൂ വകുപ്പുകളിലും ഇ-ഓഫിസ് നിലവില്‍ വന്നിരുന്നു. എന്നാല്‍ വില്ലേജ് ഓഫിസുകളില്‍ പൂര്‍ണമായും ഇ-ഓഫിസ് നടപ്പിലായില്ല. റീ സര്‍വേ പൂര്‍ത്തിയാകാത്തതാണ് പ്രധാനമായും തടസം പദ്ധതിക്ക് തടസം. ഒരു വകുപ്പിലെ ഫയലുകള്‍ മറ്റൊരു വകുപ്പുകളിലേക്ക് തപാല്‍ വഴിയോ നേരിട്ടോ ആണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇ-ഓഫിസ് പദ്ധതി നടപ്പിലായതോടെ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും സാധിക്കും. ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയം കുറക്കുന്നതിന് ഈ പദ്ധതി കാരണമായിരുന്നു. നിലവില്‍ സെക്രട്ടേറിയറ്റിലും ധനവകുപ്പിലും റവന്യൂ വകുപ്പിലുമാണ് ഇ-ഓഫിസ് സംവിധാനമുള്ളത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഇ-ഓഫിസ് നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളിലില്‍ ഇ-ഓഫിസ് പദ്ധതിയെങ്കിലും പൂര്‍ണമാക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago