HOME
DETAILS

മുഖ്യമന്ത്രിയുടെ നടപടി: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു

  
backup
July 31 2017 | 23:07 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വവുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിനു മുന്നോടിയായുള്ള ദൃശ്യങ്ങളെടുക്കാനും യോഗതീരുമാനം റിപ്പോര്‍ട്ട് ചെയ്യാനുമെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെ.യു.ഡബ്ല്യു.ജെ) പ്രതിഷേധിച്ചു.
സംഭവം അവഹേളനവും നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയില്‍ പ്രതികരിച്ചു.
സര്‍ക്കാരിന്റെ പൊതു അറിയിപ്പുപ്രകാരം വാര്‍ത്ത തേടിയെത്തുകയല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറിയിട്ടില്ല.
മുഖ്യമന്ത്രി എത്തുന്നതിന്റെ ദൃശ്യം പകര്‍ത്തുകയല്ലാതെ ചര്‍ച്ചകളുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടിയൊന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചത് അവഹേളനമായി. യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെങ്കില്‍ അതു നേരത്തെ അറിയിക്കണമായിരുന്നു. പ്രസ് സെക്രട്ടറി മുഖാന്തിരമോ മറ്റു ഉദ്യോഗസ്ഥര്‍ മുഖേനയോ മാധ്യമപ്രവര്‍ത്തകരെ മാന്യമായി മാറ്റിനിര്‍ത്താവുന്നതുമായിരുന്നു.
മാധ്യമസാക്ഷരത ഏറെയുള്ള കേരളത്തിലെങ്കിലും ഹൃദ്യമായ ജനാധിപത്യ സൗഹൃദം വാര്‍ത്താശേഖരണത്തിലും റിപ്പോര്‍ട്ടിങ്ങിലും നിലനിര്‍ത്തേണ്ടതുണ്ടെന്നും യൂനിയന്‍ പറഞ്ഞു.
സാധാരണ വാര്‍ത്തകളുടെ ശേഖരണംപോലും അസാധ്യമാക്കുന്ന സമീപനം ജനനായകര്‍ തന്നെ സ്വീകരിച്ചാല്‍ ഈ തൊഴില്‍മേഖലയെ എവിടെയും സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതിയാകും. മുഖ്യമന്ത്രി ഇതു തിരിച്ചറിഞ്ഞു തിരുത്താന്‍ തയാറാകണം.
പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി തുറന്നുപറയണമെന്നും കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago