സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ദുരിതങ്ങള്‍ മാത്രം: ശമ്പളം പിഴിഞ്ഞ് ഏജന്റുമര്‍
കഞ്ചിക്കോട്: ബാങ്കുകള്‍ക്കും, എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ പോലുമാവാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ ഇവര്‍ക്ക് ശങ്കയകറ്റണമെങ്കില്‍ സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങള്‍ തേടണം എന്നാല്‍ ഇത്രയേറെ ദുരിതമനുഭവിക്കുമ്പോഴും അര്‍ഹതപ്പെട്ട ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്.
സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം ഏജന്റുമാര്‍ കൈയ്യടക്കി വച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. കഞ്ചിക്കോട്, പാലക്കാട് എന്നിവടങ്ങളിലെ സെക്യൂരിറ്റി ഏജന്‍സികളാണ് ഇത്തരത്തില്‍ സെക്യൂരിറ്റികളെ നിയമിക്കുന്നത്. എന്നിരിക്കെ സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതും ഇവരുടെ കൈകളിലാണ്. കൃത്യമായി ഒന്നാം തിയതിക്കോ രണ്ടാം തിയതിയ്‌ക്കോ ഏജന്റുമാര്‍ നല്‍കുന്ന പണം ജീവനക്കാര്‍ക്ക് നല്‍കുന്നതാകട്ടെ പത്താം തിയതിയ്‌ക്കോ അതു കഴിഞ്ഞോ ആണ്.
ഏജന്‍സികള്‍ നടത്തുന്ന ഒരോ സൂപ്പര്‍വൈസര്‍മാരുടെ കീഴിലും 50, 60 പേരെങ്കിലുമുണ്ടാകും. ഒരു സെക്യൂരിറ്റി ജീവനക്കാരന് ബാങ്കുകള്‍ നല്‍കുന്ന ശമ്പളത്തില്‍നിന്നും രണ്ടായിരം-മുവായിരം തുക വരെ പിടിച്ചാണ് പല സെക്യൂരിറ്റികാര്‍ക്കും നല്‍കുന്നത്. ഇതിന് പുറമെ ഇവരില്‍നിന്നും ആദ്യം യൂണിഫോമിന്റെ പേരിലും തുക ഈടാക്കുന്നുണ്ട്. 12 മണിക്കൂര്‍ ജോലി ചെയ്യുന്ന എ.ടി.എമ്മുകളില്‍ എട്ടായിരം രൂപയാണ് ഇത്തരം ഏജന്‍സികല്‍ നല്‍കുന്നത്. ഇത് 24 മണിക്കൂറാണെങ്കിലും മാസത്തില്‍ പതിനഞ്ച് ഡൂട്ടിയെടുത്താലും ഇതുതന്നെ ശമ്പളം നല്‍കുന്നത്.
ചില ബാങ്കുകളില്‍ പതിനായിരം, പന്ത്രണ്ടായിരം വരെ നല്‍കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കിട്ടുന്നതാകട്ടെ 9,500 രൂപ മാത്രമാണെന്നും പരിതാപകരമാണ്. മാത്രമല്ല രാത്രികാലത്തെ ഇവരുടെ ജോലിയില്‍ യാതൊരു സുരക്ഷയും ഇവര്‍ക്കില്ലയെന്നതാണ് മറ്റൊരു വസ്തുത. ചില ഏജന്‍സികളിലെ സൂപ്പര്‍വൈസര്‍മാര്‍ രാത്രികാല പരിശോധനകള്‍ നടത്തി സെക്യൂരിറ്റികളോട് അപമര്യാദയായി പെരുമാറുന്നു എന്നും ആരോപണമുണ്ട്. എന്നാല്‍ ചിലയിടത്ത് എ.ടി.എം മുകളില്‍ ജീവനക്കാരെ നിയോഗിച്ചിട്ടും പ്രവര്‍ത്തനം അവതാളത്തിലാണ്. രാത്രികാലങ്ങളില്‍ പ്രാഥമിക സൗകര്യം പോലും നിറവേറ്റാനാവാതെ ജോലി ചെയ്യിപ്പിക്കുന്ന ഏജന്‍സികള്‍ക്കെതിരേ നടപടി സ്വകരിക്കുകയും ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."