HOME
DETAILS
MAL
ദുരൂഹ മരണത്തിലെ രാഷ്ട്രീയബന്ധം അന്വേഷിക്കണം: സി.പി.എം
backup
July 31 2017 | 23:07 PM
പയ്യന്നൂര്‍: തളിപ്പറമ്പ് സ്വദേശിയും സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന പുതുക്കുളങ്ങര ബാലകൃഷ്ണന്റെ ദുരുഹമരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ-മാഫിയ ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിലെ ഉന്നത ബന്ധങ്ങളുള്ള മഹിളാ നേതാവും ഭര്‍ത്താവും നേതാവിന്റെ സഹോദരിയുമാണെന്നു മധുസൂദനന് ആരോപിച്ചു. കഴിഞ്ഞ ഭരണകാലത്ത് ഉന്നത സ്വാധീനവും ഇവര്‍ക്കുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെയാണ് സ്വത്തുവഹകള്‍ വില്പന നടത്തിയത്. ബാലകൃഷ്ണന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതോടൊപ്പം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ-മാഫിയ ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."