നാവിക അക്കാദമിയില്‍ 301 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്
കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 301 കേഡറ്റുകളാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 39 പേര് വനിതകളും 28 പേര് മലയാളികളുമാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആറുപേരും പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഉള്‍പ്പെടും. മാലദ്വീപ്, ശ്രീലങ്ക, സീഷെല്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍. സുരക്ഷ, ക്ഷേമം, ബഹുമാനം എന്നിവ നിലനിര്‍ത്തിയാവണം ഓരോ കേഡറ്റുകളും സേവനമനുഷ്ഠിക്കേണ്ടതെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ കരണ്‍ബീര്‍ സിങ് പറഞ്ഞു.
കേഡറ്റുകളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ നാവിക സേനയുടെ പങ്ക് ഏറെ വലുതാണ്. ശക്തമായ നാവികസേന രാഷ്ട്രത്തിന്റെ അഭിവൃദ്ധിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിശീലന കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്ക് നാവികസേനാ മേധാവി മെഡലുകള്‍ സമ്മാനിച്ചു.
പ്രസിഡന്റ്സ് ഗോള്‍ഡ് മെഡലിന് മിഡ് ഷിപ്പ്മെന് ആദിത്യ ജെയിന് അര്‍ഹനായി. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ച പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് പതാകയേന്തിയുള്ള പരേഡും ഇവിടെ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."