കശ്മിരില്‍ ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു
ശ്രീനഗര്‍: ജമ്മുകശ്മിരില് ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. കൊള്ളക്കു പിന്നില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്ന് പൊലിസ് അറിയിച്ചു.
കശ്മിരിലെ അനന്ദ്നാഗ് ജില്ലയില്‍ ജമ്മുകശ്മിര്‍ ബാങ്കിലാണ് ജീവനക്കാരെ തോക്കിന്മുനയില് നിര്‍ത്തി മൂന്നംഗ സംഘം കൊള്ളയടിച്ചത്. അഞ്ചു ലക്ഷം രൂപ ഇവര്‍ കൊള്ളയടിച്ചതായി പൊലിസ് അറിയിച്ചു.
ബാങ്കിന് അകത്തും പുറത്തും വച്ച സി.സി.ടി.വി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊള്ളക്കുപിന്നില് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരാണെന്ന് മനസിലായതെന്ന് അനന്ദ്നാഗ് പൊലിസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
നോട്ട് നിരോധനം വന്നതിനെതുടര്‍ന്ന് കശ്മിരില്‍ നിരവധി ബാങ്ക് ശാഖകളില്‍ ഭീകരര്‍ കവര്‍ച്ച നടത്തിയിരുന്നു. ബാങ്കുകളും എ.ടി.എമ്മുകളും കൊള്ളയടിക്കുന്ന ലഷ്കര്‍ ഭീകരനും യു.പി സ്വദേശിയുമായ സന്ദീപ് കുമാര്‍ ശര്‍മയെ ജൂണില്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് ബാങ്കുകള്‍ക്ക് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് ഭീകരര്‍ ബാങ്ക് കൊള്ളചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."