റബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണം; ഒരു പൈസ പോലും സബ്സിഡി നല്‍കരുതെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: റബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസ പോലും സബ്സിഡി നല്‍കരുതെന്ന് നിയമസഭയില്‍ പി.സി ജോര്‍ജ്. റബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്.
പരിസ്ഥിതി നശിപ്പിക്കുന്നതാണ് റബര്‍ കൃഷി. ഏതോ ഒരു സായിപ്പ് കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണ് ഈ കൃഷി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും റബര്‍ കര്‍ഷകര്‍ക്ക് നല്‍കരുത്.
നിലവിലുള്ള റബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണം. റബര്‍ കൃഷിയേയും കര്‍ഷകരേയും പ്രോത്സാഹിപ്പിക്കരുതെന്നും, തനിക്ക് ഉണ്ടായിരുന്ന റബര്‍ മുഴുവനും വെട്ടി മാറ്റി കടുക്ക കൃഷി ചെയ്തുവെന്നും അതില്‍ നിന്നും പത്തു ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്നും നിയമസഭയില്‍ ജോര്‍ജ് പറഞ്ഞു. എന്നാല്‍ റബര്‍ കര്‍ഷകരെ സഹായിക്കരുതെന്ന ജോര്‍ജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസുകാരനായ പി.സി ജോര്‍ജിന്റെ റബര്‍ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."