ക്ഷാമബത്ത കുടിശ്ശികള്‍ അനുവദിക്കണം - എസ്.ഇ.യു
മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി വി.പി സമീര്‍ യോഗം ഉദ്ഘാടനം ചെയ്തു.2019 ജനുവരി മുതല്‍ ലഭിക്കേണ്ട 3% ക്ഷാമബത്തയും, ജൂലൈ മുതല്‍ ലഭിക്കേണ്ട 5 % ക്ഷാമബത്തയും ഉള്‍പ്പെടെ ആകെ 8% ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഡി.എ കുടിശ്ശിക തുടര്‍ കഥയാകുകയാണ്. രൂക്ഷമായ വിലകയറ്റം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം നിരീക്ഷകന്‍ നാസര്‍ പൂവത്തി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ മുനീര്‍ റഹ്മാന്‍, മുഹമ്മദ് മുസ്തഫ.കെ എന്നിവര്‍ പ്രസംഗിച്ചു.ജനറല്‍ സെക്രട്ടറി സി.പി അബ്ദുല്‍ നാഫിഹ് നന്ദി പ്രകാശിപ്പിച്ചു.
പുതിയ ഭാരവാഹികള്‍: പി.അഷ്‌റഫ് (പ്രസിഡന്റ്), ഉമ്മര്‍ മുല്ലപ്പള്ളി, കുഞ്ഞി മുഹമ്മദുട്ടി, എസ്.എം.എ തങ്ങള്‍, ഹാരിസ് (വൈസ് പ്രസിഡന്റുമാര്‍).സി.പി അബ്ദുല്‍ നാഫിഹ്(ജന. സെക്രട്ടറി) അന്‍വര്‍ ജുമാന്‍.വി എം, മുഹമ്മദ് റിയാസ്.ടി, അബ്ദുല്‍ നാസര്‍.എം, നിലൂഫര്‍.പി എന്‍ (ജോ. സെക്രട്ടറിമാര്‍).മുഹമ്മദ് ഹാഷിം.കെ പി (ട്രഷറര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."