HOME
DETAILS

'ഹൃദ്യം' പദ്ധതിയില്‍ ചികിത്സ തേടിയത് 1,441 കുട്ടികള്‍

  
backup
December 02, 2019 | 2:03 AM

%e0%b4%b9%e0%b5%83%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf

 


കൊണ്ടോട്ടി: സംസ്ഥാനത്ത് ഹൃദ്രോഗികളായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുന്നു.ആരോഗ്യ വകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സതേടിയത് 1441 കുട്ടികളാണ്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസ് വരെയുളള കുട്ടികളിലെ ഹൃദ്രോഗ ചികിത്സയ്ക്കായാണ് സര്‍ക്കാര്‍ 2017ല്‍ 'ഹൃദ്യം' പദ്ധതി ആരംഭിച്ചത്. രണ്ടുവര്‍ഷത്തിനിടെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 2462.61 ലക്ഷമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുട്ടികളുടെ ചികിത്സ നടന്നത്. രണ്ടുവര്‍ഷത്തിനിടെ 270 കുട്ടികള്‍ ചികിത്സ തേടി. തിരുവനന്തപുരം 159 കുട്ടികളും കോഴിക്കോട് 153, പാലക്കാട് 152, കണ്ണൂര്‍ 122, തൃശൂര്‍ 105, കൊല്ലം 104 കുട്ടികളുമാണ് ഇതിനകം ചികിത്സ തേടിയത്. പത്തനംതിട്ട 43, ആലപ്പുഴ 68, കോട്ടയം, ഇടുക്കി 28, എറണാംകുളം 96, വയനാട് 54, കാസര്‍കോട് 59 പേര്‍ക്കും ചികിത്സ നല്‍കി. ആയിരത്തിലേറെ പേര്‍ ഇപ്പോഴും ചികിത്സയിലാണ്.
ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കേരളീയരായ കുട്ടികള്‍ക്കാണ് സൗജന്യചികിത്സാ പദ്ധതി പ്രയോജനപ്പെടുത്താനാവുക. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്താല്‍ ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതി 2017 സെപ്റ്റംബറില്‍ കോഴിക്കോട്ടാണ് തണ്ടണ്ടണ്ടണ്ടുണ്ടണ്ടണ്ടണ്ടടക്കം കുറിച്ചത്.
രാജ്യത്ത് വെബ് രജിസ്‌ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. വര്‍ഷം രണ്ടായിരത്തോളം കുട്ടികളാണ് ഹൃദയ സംബന്ധമായ അസുഖവുമായി ജനിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല.
ചികിത്സാ സഹായ പദ്ധതികളില്‍നിന്ന് പലപ്പോഴും നാമമാത്ര തുക മാത്രമാണ് ലഭ്യമാകുന്നത്.സ്വകാര്യ ആശുപത്രികളിലടക്കം കേരളത്തില്‍ ഏഴിടത്താണ് ഹൃദയ ശസ്ത്രക്രിയാ സംവിധാനമുള്ളത്. അതിനാല്‍ തന്നെ ദിവസം 11 ശസ്ത്രക്രിയയാണ് സാധ്യമാവുക. ഇതിനാലാണ് കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്യും. 'ഹൃദ്യം' പദ്ധതിക്ക് 4506.46 ലക്ഷം രൂപ ഈ വര്‍ഷം ലഭ്യമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  a month ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a month ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  a month ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  a month ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  a month ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  a month ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  a month ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  a month ago