നാഴികക്കല്ലായി അവള്‍; മരണ ശേഷം ദാനം ചെയ്ത ഗര്‍ഭപാത്രത്തിലെ ആദ്യകുഞ്ഞിന് ഒന്നാം പിറന്നാള്‍
സാവോപോളോ: ദാനമായി ലഭിച്ച ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന അവള്‍ പിറവിയെടുത്തത് വൈദ്യശാസ്ത്രത്തിന്റെ അമൂല്യനേട്ടത്തിലേക്കാണ്. ബ്രസീലിലാണ് ഈ ചരിത്രസംഭവം. 32കാരിയായ യുവതിയാണ് ദാനം ലഭിച്ച ഗര്‍ഭപാത്രത്തിലെ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഈ ചരിത്ര നേട്ടം. ഡിസംബര്‍ 15ന് ഒരു വയസ്സ് തികയുകയാണ് ഈ പെണ്‍കുഞ്ഞിന്.
ഗര്‍ഭപാത്രം ഇല്ലാത്തതായിരുന്നു 32കാരിയായ യുവതിയുടെ പ്രശ്‌നം. ഹൃദയാഘാതം മൂലം മരണപ്പെട്ട 45കാരിയുടെ ഗര്‍ഭപാത്രമാണ് അവര്‍ക്ക് മാറ്റിവച്ചത്. 2016 സപ്തംബറിലായിരുന്നു അത്. പത്തു മണിക്കൂര്‍നീണ്ടു നിന്ന ശസ്ത്രക്രിയയായിരുന്നു അത്. നേരത്തെ 39ഓളം ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. അതില്‍ പതിനൊന്ന്കുട്ടികളും ജനിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം മാതാക്കള്‍ മക്കള്‍ക്ക് നല്‍കിയതുള്‍പെടെ ജീവിച്ചിരിക്കുന്നവരില്‍ നിന്നായിരുന്നു. മരിച്ചവരിലെ ഗര്‍ഭപാത്രം മറ്റൊരാളില്‍ പിടിപ്പിച്ച ഇതിനുമുമ്പ് നടന്ന പത്ത് ശസ്ത്രക്രിയകളും പരാജയമായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ചക്കകം യുവതിക്ക് ആര്‍ത്തവം ആരംഭിച്ചു. ഏഴ് മാസത്തിനു ശേഷം അവരില്‍ ഭ്രൂണം നിക്ഷേപിച്ചു. അങ്ങനെ 2017ഡിസംബര്‍ 15ന് സിസേറിയനിലൂടെ അവള്‍ പിറന്നു. ഏഴുമാസവും 20ദിവസവും പ്രയമുണ്ടായിരുന്ന കുഞ്ഞിന് 2.5കിലോ ആയിരുന്നു ജനിക്കുമ്പോള്‍ തൂക്കം. ഒന്നാം പിറന്നാള്‍ആഘോഷിക്കാനിരിക്കെ 7.2 കിലോ ആണ് കുഞ്ഞിന്റെ തൂക്കം. അവള്‍ ആരോഗ്യവതിയാണെന്നും മുലപ്പാല്‍ കുടിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഡോ.ഡാനി ഇസേന്‍ബര്‍ഗ് ആണ് ഈ ശസ്ത്രക്രിയക്കുനേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."