HOME
DETAILS

'ബ്ലഡ് ആന്റ് സോയില്‍' - ഹിറ്റ്‌ലറുടെ നാസിസമാണ് മോദിയുടെ ഇന്ത്യയിലും വാഴുന്നത്്; രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്കര്‍ മാഗസിന്‍

  
backup
December 03 2019 | 04:12 AM

national-blood-and-soil-in-narendra-modis-india-03-12-2019

ന്യൂയോര്‍ക്ക്: മോദിയുടെ ഇന്ത്യയില്‍ തീവ്രവംശീയ വാദമാണെന്ന് ന്യൂയോര്‍ക്കര്‍ മാഗസിന്‍. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതാണ് 'ബ്ലഡ് ആന്‍ഡ് സോയില്‍ ഇന്‍ നരേന്ദ്ര മോഡിസ്ഇന്ത്യ' എന്ന തലക്കെട്ടിലുള്ള ലേഖനം. ന്യൂയോര്‍ക്കര്‍ ജേര്‍ണലിസ്റ്റും ' ദി ഫോറെവര്‍ വാര്‍' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ടെക്സ്റ്റര്‍ ഫില്‍കിന്‍സ് കശ്മീര്‍ സന്ദര്‍ശിച്ച് എഴുതിയതാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലേഖനം ഉയര്‍ത്തുന്നത്.

ബ്ലഡ് ആന്‍ഡ് സോയില്‍ (German: Blut und Boden) എന്ന വാചകം ജര്‍മന്‍ വംശീയ ആധിപത്യത്തെ സൂചിപ്പിക്കാനുള്ള നാസികളുടെ പ്രധാന മുദ്രാവാക്യം ആയിരുന്നു. പിന്നീട് ലോകത്തു രൂപം കൊണ്ട നവനാസി-തീവ്ര വലതുപക്ഷ വിഭാഗങ്ങളും ഈ മുദ്രാവാക്യം ഉപയോഗിച്ചിട്ടുണ്ട്.

2019 ഡിസംബര്‍ 9 ലക്കത്തില്‍ പ്രസിദ്ധീകരിച്ചലേഖനത്തില്‍നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദു സര്‍ക്കാറിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എങ്ങനെയാണ് അതിക്രമണങ്ങള്‍ക്കു ഇരയാകുന്നതെന്ന് വിശദമാക്കുന്നു.
മോദിയുടെ തീവ്രഹിന്ദു- ദേശീയ സര്‍ക്കാര്‍
രാജ്യത്തെ രണ്ടു മില്യണ്‍ വരുന്ന മുസ്‌ലിങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് കാണുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധതയുടെ നായകനാണ് മോദിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

കശ്മീരിനെ കുറിച്ച് വിശദമായി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണിക്കുന്നതല്ല യഥാര്‍ത്ഥത്തില്‍ കശ്മീരിന്റെ അവസ്ഥയെന്നും ലേഖനത്തില്‍ പറയുന്നു. ആര്‍.എസ്. എസിന്റെ ചരിത്രം, ബാബരി മസ്ജിദ്, ഗുജറാത്ത് കലാപം, മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍, ജസ്റ്റിസ് ലോയയുടെ കൊലപാതകം, മുസഫര്‍ നഗര്‍, യോഗി ആദിത്യനാഥ് തുടങ്ങി നിരവധി വിഷയങ്ങളാണ് ലേഖനം പ്രതിപാദിക്കുന്നത്.


1925 ഇല്‍ ഹാരള്‍ഡ് റോസ് എന്ന വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ അമേരിക്കയില്‍ ആരംഭിച്ച ന്യൂയോര്‍ക്കര്‍ മാഗസിന് ലോകത്തൊട്ടാകെ നിരവധി വായനക്കാരാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago