HOME
DETAILS

ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ച കേസ്; മോഹന്‍ലാലിനെതിരേ വീണ്ടും കേസ് രജിസ്റ്റര്‍ ചെയണമെന്ന്

  
backup
December 05 2018 | 05:12 AM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

പാലക്കാട്: നാല് ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിച്ചകേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ അന്നത്തെ വനംമന്ത്രി ഗണേഷ്‌കുമാറും, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ചട്ടലംഘനം നടത്തി പ്രത്യേക ഉത്തരവിറക്കിയത് ഗുരുതര വീഴ്ചയാണെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മോഹന്‍ലാലിനെ പ്രതിയാക്കി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് എന്‍.എ.പി.എം ദേശീയ കണ്‍വീനര്‍ വിളയോടി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2016ല്‍ കേസ് അന്വേഷണത്തിന്റെ തുടര്‍നടപടി ഹൈക്കോടതി സ്റ്റേ ചെയ്യാന്‍ അനുകൂലമായി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം ചെയ്തിരുന്നു. മാനിനെ വേട്ടയാടിയ സംഭവത്തില്‍ ചലചിത്ര താരം സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. കാട്ടില്‍നിന്നും വന്യമൃഗങ്ങളെ കൊന്നാല്‍ സാധാരണക്കാരനെ പിടിച്ച് ജയിലിലിടുന്ന വനംവകുപ്പ് മോഹന്‍ലാലിനെ കേസില്‍നിന്നും രക്ഷിക്കാന്‍ ചട്ടം ലംഘിച്ച് ഉത്തരവിറക്കി.
ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. പ്രമാണിമാര്‍ക്കൊരു നിയമവും, പാവപ്പെട്ടവന് മറ്റൊരു നിയമവും ഉണ്ടാക്കിയ വനംവകുപ്പിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടൂ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.പി നിജാമുദ്ധീന്‍, മലമ്പുഴ ഗോപാലന്‍ എന്നിവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago