പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തും: മുഖ്യമന്ത്രി
തലശ്ശേരി: അക്കാദമിക വികസനത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കി പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ഡയറ്റിന്റെ രജത ജൂബിലി ആഘോഷം 'രജതോത്സവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ഡയറ്റിനു പൊതുസമൂഹത്തിന്റെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഡയറ്റ് അധ്യാപകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന സര്‍വിസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്തി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് റിസോഴ്‌സ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. കെ.കെ രാഗേഷ് എം.പി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പഞ്ചായത്ത് പ്രസിഡന്റ് സി.പി ബേബി സരോജം, ജില്ലാ പഞ്ചായത്ത് അംഗം പി വിനീത, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ രവീന്ദ്രന്‍, പഞ്ചായത്ത് അംഗം സി.പി അജിത, കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ വി.സി ഡോ. പി.കെ മൈക്കിള്‍ തരകന്‍, സി.പി പത്മരാജ്, ഡി.ഇ.ഒമാരായ വനജ, ബാലചന്ദ്രന്‍, കെ.പി ഗോപിനാഥന്‍, കെ സനകന്‍, വി.ജി ബിജു, പ്രിന്‍സിപ്പല്‍ സി.എം ബാലകൃഷ്ണന്‍, പി.വി രമേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."