കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് പ്രവാസി സാഹിത്യകാരില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
ദമാം: നവയുഗം സാംസ്‌കാരിക വേദി അല്‍കോബാര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി.ഐ നേതാവും കേരള രാഷ്ട്രീയത്തിലെ സംശുദ്ധപൊതുപ്രവര്‍ത്തനത്തിനുടമയുമായിരുന്ന സഖാവ് കെ.സി പിള്ളയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന കെ.സി പിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് സഊദി അറേബ്യയിലെ പ്രവാസി സാഹിത്യകാരില്‍ നിന്ന് മലയാളം ചെറുകഥ, കവിത എന്നീവിഭാഗങ്ങളില്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികള്‍ സെപ്തംബര്‍ പതിനഞ്ചാം തിയ്യതിക്ക് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.
ചെറുകഥ പത്ത് ഫുള്‍സ്‌കാപ്പ് പേജിലും കവിത അഞ്ചു ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ. സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ചെറിയ ഒരുസ്വയം പരിചയപ്പെടുത്തല്‍ വിവരണവും ഉള്‍പ്പെടെയുള്ള വിവരങ്ങളും ഒരു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൂടെ അയയ്ക്കണം. ഇവയെല്ലാം സ്‌കാന്‍ ചെയ്ത് ഇമെയില്‍ ആയി അയച്ചു തരികയോ, നവയുഗം ഭാരവാഹികളെ നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യാം.
മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില്‍ മികച്ച ആദ്യ മൂന്ന് സൃഷ്ടികള്‍ക്ക് ഒക്ടോബര്‍ അവസാനം കേരളത്തിലേയും പ്രവാസ ലോകത്തെയും രാഷ്ട്രീയ കലാസാംസ്‌കാരികസാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന 'സര്‍ഗ്ഗപ്രവാസം 2017'ന്റെ വേദിയില്‍ വെച്ച്‌കെ.സി പിള്ള സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കുന്നതായിരിക്കുമെന്ന് മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയും സെക്രട്ടറി അരുണ്‍ ചാത്തന്നൂരും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 0536423762, 0551329744, 0537521890, 0501605784 എന്നീ നമ്പരുകളില്‍ ബന്ധപെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."