' ഞങ്ങള്‍ക്കു പൊലീസ് സ്റ്റേഷന്‍ തന്നെ പേടിയാണ് '
ബൂലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബൂലന്ദ് ശഹറില്‍ ഗോ വധം ആരോപിച്ചു സംഘ്പരിവാര്‍ നടത്തിയ കലാപത്തില്‍ ഗോ വധത്തിന്റെ പേരില്‍ പൊലീസ് കേസെടുത്തത് രണ്ടു മുസ്‌ലിം കുട്ടികള്‍ക്കെതിരേ. പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടും കുട്ടികള്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസിന്റെ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് ഇരുവുരം രക്ഷിതാക്കളോടൊപ്പമാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
സിനിമയില്‍ മാത്രം കണ്ടിരുന്ന പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമായാണ് വരേണ്ടി വന്നതെന്നും ഞങ്ങള്‍ക്ക് പേടിയാണെന്നും മതാപിതാക്കളുടെ കൈ പിടിച്ചു കൊണ്ട് ഇരുവരും പറയുന്നു.
ഇവരെ കൂടാതെ അഞ്ചു പേര്‍ക്കേതിരേയും കേസുണ്ട്. കലാപ സ്ഥലത്തേക്ക് ടാക്റ്ററില്‍ സംഘ്പരിവാര്‍ അനകൂലികള്‍ പശുവിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിവരികയായിരുന്നു. തുടര്‍ന്ന് ഇതു മുസ്ലിംകള്‍ ചെയ്തതാണെന്ന ആരോപണവുമായി ആരോപണവുമായി രംഗത്തു വരികയും അവശിഷ്ടങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇതിനു പിന്നാലെയാണ് കലാപം ഉണ്ടായതും പൊലീസ് ഓഫിസര്‍ കൊല്ലപ്പെട്ടതും.
ഇതുമായി ബന്ധപ്പെട്ടു പൊലീസ് കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുമ്പോഴേക്ക് പൊലീസുകാര്‍ക്കെതിരേ ആക്രമണം തുടങ്ങുകയും സുബോധ്കുമാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകനായ യോഗേഷ് രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ കുട്ടികളുള്‍പടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്.
നയാബാന്‍സ് എന്ന ജാട്ട് സമൂഹത്തിനു സ്വാധീനമുള്ള പ്രദേശത്താണ് ഈ രണ്ടു കുട്ടികളും കുടുംബവും താമസിച്ചിരുന്നത്. തിങ്കളാഴ്ച്ച പൊലീസ് ഇവിടെ പ്രതികളെ പിടികൂടാനെന്ന പേരിലെത്തി നിരപരാധികളായ യുവാക്കളെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഗ്രാമത്തിലെത്തിയ പൊലീസ് എഫ്.ഐ.ആര്‍ നോക്കി പ്രതികളുടെ പേര് വിളിക്കുകയായിരുന്നു. ഈ പറഞ്ഞ പേരില്‍ ഇവിടെ മുതിര്‍ന്നവരാരുമില്ലെന്നു ഗ്രാമ വാസികള്‍ പറഞ്ഞപ്പോള്‍ ആ പേരിലുള്ള കുട്ടികളെ പൊലീസ് കേസില്‍ കുടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."