എലത്തൂര്‍ നീരാ പ്ലാന്റ് പ്രവര്‍ത്തനസജ്ജം
കോഴിക്കോട്: കേരള സംസ്ഥാന നാളികേര വികസന കോര്പറേഷന് (കെ.എസ്.സി.ഡി.സി) എലത്തൂര്‍ ഹെഡ് ഓഫിസിനോട് അനുബന്ധിച്ച കെട്ടിടത്തില്‍ സ്ഥാപിച്ച നീരാ പ്ലാന്റ് പ്രവര്‍ത്തനസജ്ജം. പ്രതിദിനം 300 ലിറ്റര്‍ ഉല്പാതന ശേഷിയുള്ള നീര പൈലറ്റ് പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
തികച്ചും ആരോഗ്യ പാനീയമായ നീരയെ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി കണ്ടെത്തി കര്‍ഷകരെ സഹായിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് നീര ഉല്പാദന കേന്ദ്രം സ്ഥാപിച്ചത്. ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്ന നീര ടെട്രാ പാക്കിലാക്കി വിദേശ മാര്‍ക്കറ്റില്‍ വലിയ തോതില്‍ വിപണിയിലിറക്കാനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ ഇവിടെ നിന്ന് നാളികേര കൗണ്‍സിലിന്റെ പ്രവര്‍ത്തന ഭാഗമായി തെങ്ങിന്‍തൈ ഉല്പാദിപ്പിക്കുന്നതിന്റെ നടപടികളും ആരംഭിക്കും. ഇതിനു ശേഷം കര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നാളികേര വികസന കോര്പറേഷന് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി എലത്തൂരില്‍ പ്രവര്‍ത്തനസജ്ജമാക്കിയ പ്ലാന്റിന്റെയും കേരാധിഷ്ഠിത ഉല്പന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ എലത്തൂര്‍ ഹെഡ് ഓഫിസ് അങ്കണത്തില്‍ നിര്‍വഹിക്കും. നീര ഉല്പാദന രംഗത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായുള്ള പരിശീലന പരിപാടിയും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷനാവും. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.സി.ഡി.സി ചെയര്മാന് എം. നാരായണന്, മാനേജിങ് ഡയരക്ടര്‍ എം. സുനില്‍കുമാര്‍, ഡയരക്ടര്‍ പി.ടി ആസാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."