പരിയാരത്ത് പയറ്റാന്‍ വനിതകള്‍
മട്ടന്നൂര്‍: ഇടതുപക്ഷം വര്‍ഷങ്ങളായി വിജയിച്ചു വരുന്ന വാര്‍ഡാണു പരിയാരം. ഇക്കുറി സംവരണ വാര്‍ഡായ ഇവിടെ സി.പി.എമ്മിലെ എം.വി ചന്ദ്രമതിയും കോണ്‍ഗ്രസിലെ കെ.പി ഷീജയും തമ്മിലാണു മത്സരം. കഴിഞ്ഞതവണ ആകെയുള്ള 721 വോട്ടില്‍ 621 വോട്ടുപോള്‍ ചെയ്തപ്പോള്‍ സി.പി.എമ്മിലെ വി.എന്‍ സത്യേന്ദ്രനാഥന്‍ 499 വോട്ടും ജനതാദളിലെ ടി.കെ റസാഖ് 73 വോട്ടും നേടി. വിഭജനത്തോടെ ബേരം വാര്‍ഡിലെ ഒരുഭാഗം പരിയാരത്തേക്കും പരിയാരത്തു നിന്ന് ഒരുഭാഗം പെരുവയല്‍ക്കരി വാര്‍ഡിലേക്കും മാറി.
വികസന പെരുമഴയാണു കഴിഞ്ഞ അഞ്ചുവര്‍ഷം ഇവിടെ നടന്നതെന്നും തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ഇടതുകേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ വാര്‍ഡില്‍ പുതുതായി റോഡുകളൊന്നും അനുവദിച്ചില്ലെന്നും പൊട്ടിപ്പൊളിഞ്ഞ റോഡുകളാണു മുഴുവനെന്നും തെരുവ് വിളക്കുകളൊന്നും ഉപയോഗപ്രദമല്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. വാര്‍ഡ് വിഭജനത്തോടെ കൂടുതല്‍ നേട്ടങ്ങള്‍ തങ്ങള്‍ക്കെന്ന അവകാശവാദമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. എന്‍.ഡി.എയിലെ ടി.വി ഗീതയും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."