സഹവര്‍ത്തിത്വത്തിനായി സമൂഹം കൈകോര്‍ക്കണം: മത പണ്ഡിത യോഗം
ഈരാറ്റുപേട്ട : സമൂഹത്തില്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവനവന്റെ വിശ്വാസത്തെ പരസ്പരം ബഹുമാനിക്കുകയും ചെയ്തു കൊണ്ട് പരസ്പര സഹവര്‍ത്തിത്വത്തിനായി പൊതു സമൂഹം കൈകോര്‍ക്കണമെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ ഈരാറ്റുപേട്ട ബറക്കാത്ത് മഹലില്‍ ചേര്‍ന്ന മുസ്‌ലിം പണ്ഡിതരുടെയും മഹല്‍ ഭാരവാഹികളുടേയും വിവിധ സംഘടനാ നേതാക്കളുടേയും യോഗം ആഹ്വാനം
ചെയ്തു. ഫാസിസവും വര്‍ഗ്ഗീയതയും ഔദ്യോഗികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയും ന്യൂനപക്ഷങ്ങള്‍ കടുത്ത അരക്ഷിതത്വം നേരിടുകയും ചെയ്യേമ്പോള്‍ സമുദായത്തിനുള്ളിലും സഹോദര സമുദായങ്ങള്‍ക്കിടയിലും ഐക്യബോധവും യോജിപ്പിന്റെ പാതയും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഐക്യശ്രമങ്ങള്‍ക്കും നവോഥാന മുന്നേറ്റങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.
ഫൈസല്‍ ബാഫഖി തങ്ങള്‍ അധ്യക്ഷനായി. ഇമാം നദീര്‍മൗലവി (പുത്തന്‍പള്ളി), ഇസ്മാ യില്‍ മൗലവി(നൈാര്‍പള്ളി) സുബൈര്‍ മൗലവി (മുഹ്‌യുദ്ദീന്‍പള്ളി) പി.ഇ. മുഹമ്മദ് സക്കീര്‍, മുഹമ്മദ് ഷെഫീഖ്, കെ.കെ.സാലി (മഹല്‍ ഭാരവാഹികള്‍) നിയാസ് മൗലവി (ദക്ഷിണകേരള), സുഹൈല്‍ വാഫി (സമസ്ത), അസ്ഹര്‍ ഫാറൂഖി, ഹാരിസ് സലാഹി (കെ.എന്‍.എം), അഷ്‌റഫ് അസ്ഹരി, കെ.കെ. ഷെരീഫ് (ജമാഅത്തെ ഇസ്‌ലാമി) കെ.ഇ.പരിത് (എം.ഇ.എസ്.), ഹാറൂണ്‍ (വിസ്ഡം) സഅ്ദ് മൗലവി (സമസ്ത എ.പി) അബുശബാസ് മൗലവി, ഇബ്രാഹിംകുട്ടി മൗലവി, ഉനൈസ്മൗലവി, ഹാശിര്‍നദ്‌വി, പി.കെ. ഫിറോസ്, പി.എം.ഷെരീഫ്, കെ.എ. മാഹിന്‍, അനീസ് ബഠായി, അജി കൊറ്റാടം (മുസ്‌ലിം ലീഗ്) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."