HOME
DETAILS

'പാര്‍ലമെന്റില്‍ എന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ല'; ജയില്‍ മോചിതനായ പി. ചിദംബരം ഇന്ന് പാര്‍ലമെന്റില്‍

  
backup
December 05 2019 | 06:12 AM

government-cant-suppress-my-voice-in-parliament-p-chidambaram

 

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയില്‍ മോചിതനായ മുന്‍ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ എത്തി. പാര്‍ലമെന്റില്‍ എന്റെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു ശ്വസിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

ഉള്ളിവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ നടത്തുന്ന സമരത്തില്‍ അദ്ദേഹം പങ്കെടുത്തു. 

മാധ്യമങ്ങളെ കാണുമെന്ന് ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ചിദംബരം ജയില്‍മോചിതനായത്.

രാവിലെ തന്നെ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി എട്ടരയോടെയാണ് ചിദംബരം ജയില്‍മോചിതനായത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ അദ്ദേഹം കണ്ടു.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. സി.ബി.ഐ കേസില്‍ ജാമ്യം ലഭിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്റും ഇതേ കേസ് രജിസ്റ്റര്‍ ചെയ്ത് ജയിലില്‍ തുടരേണ്ട സാഹചര്യമുണ്ടാക്കുകയായിരുന്നു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago