കോടിയേരിക്കു പകരക്കാരനില്ല, മന്ത്രിസഭയിലെ അഴിച്ചുപണിയെ തള്ളാതെ സി.പി.എം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനാരോഗ്യത്തെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കുകയാണെന്ന വാര്‍ത്തകളെ തള്ളി സി.പി.എം.
ചികിത്സയ്ക്കുവേണ്ടി കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാര്‍ട്ടിയ്ക്ക് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള വാര്‍ത്തകളും ശരിയല്ല. വാര്‍ത്താക്കുറിപ്പില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. എന്നാല്‍ മന്ത്രിസഭയിലെ അഴിച്ചുപണിയെക്കുറിച്ചുള്ള വാര്‍ത്തകളോട് പത്രക്കുറിപ്പില്‍ വിശദീകരണമില്ല. ഥുകൊണ്ടുതന്നെ അത്തരം വാര്‍ത്തയെ ശരിവെക്കുകയാണ് സംസ്ഥാന സെക്രട്ടേറിയറ്റും.
അവധിയുടെ സാഹചര്യം വിശദീകരിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് കോടിയേരി കത്തു നല്‍കിയെന്നായിരുന്നു ഈയിടെ വന്ന വാര്‍ത്തകള്‍. കോടിയേരി ചികിത്സ കഴിഞ്ഞ് അമേരിക്കയില്‍ നിന്ന് നവംബര്‍ 21ന് മടങ്ങിവന്നെങ്കിലും ചുമതലയില്‍ തിരികെ പ്രവേശിച്ചിരുന്നില്ല. ഇത് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണിത്.
ആറു മാസത്തേക്കുകൂടി ചികിത്സ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതിന് വിശ്രമം അനിവാര്യമാണ്. ഭക്ഷണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇക്കാര്യങ്ങള്‍ പ്രായോഗികമല്ലെന്നാണ് കോടിയേരിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."