രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് യുവാക്കള്‍ കാവലാളാവുക: മുനവറലി ശിഹാബ് തങ്ങള്‍
ഈരാറ്റുപേട്ട: ഭാരതത്തിന്റെ പുകള്‍പെറ്റ ബഹുസ്വരത കാത്തു സംരക്ഷിക്കാന്‍ യുവതലമുറ ജാഗ്രത പാലിക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. യൂത്ത് ലീഗ് ദക്ഷിണ മേഖലാ പര്യടനത്തിന്റെ കോട്ടയം ജില്ലാ തല സമാപന കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയും സഹോദര സമുദായ സാഹോദര്യവും ഐക്യബോധവും ഉയര്‍ത്തിപ്പിടിക്കുകയും ഫാസിസത്തിനെതിരെ യോചിച്ചുള്ള മുന്നേറ്റം സമൂഹത്തില്‍ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അഡ്വ. വി.പി നാസര്‍ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി.കെ ഫിറോസ,് എംഎ സമദ്, മുജിബ് കാടേരി, പി.എ അഹമ്മദ് കബീര്‍, ആശിഖ് ചെലവൂര്‍, പി.ജി മുഹമ്മദ് , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മാഹിന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷെരീഫ്, ജന. സെക്രട്ടറി അസിസ് ബഠായില്‍ അഡ്വ. വി.പി നാസര്‍ ,സി. പി. ബാസിത്, അന്‍വര്‍ അലിയാര്‍, റിയാസ് വാഴമറ്റം, അമീന്‍ പിട്ടയില്‍, അബ്‌സാര്‍ മുരിക്കോലി, മാഹിന്‍ വി. ഐ, ലത്തീഫ്. കെ.എ ച്ച്, കെ. എ. മുഹമ്മദ് അഷറഫ്, പി.എഫ്.ഷഫീഖ്, അനിവെട്ടിക്കല്‍ വി.എ ച്ച്. നാസര്‍,
വി.പി. നാസര്‍, എം പി സലിം, വി. എം.സിരാജ്, പി.എം.അബ്ദുല്‍ ഖാദര്‍, വി.പി. മജിദ്,പി.എസ്.അബ്ദുല്‍ ഖാദര്‍, പി.റ്റി. ബഷീര്‍കുട്ടി, യഹിയ്‌സലീം, ഫൈസല്‍ മാളിയേക്കല്‍, എം.പി. മുഹമ്മദ് കുട്ടി, അനസ്‌കത്തില്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."