'കൈലാസ' രാജ്യവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ
ക്വിറ്റോ: സ്വയം പ്രഖ്യാപിത ആള്‍ദൈവവും പീഡനക്കേസില്‍ കുറ്റാരോപിതനുമായ നിത്യാനന്ദ പുതിയ രാജ്യവുമായി രംഗത്ത്. കൈലാസം എന്നാണ് രാജ്യത്തിന്റെ പേര്. സ്വന്തമായി പതാകയും ഭരണഘടനയുമെല്ലാം ഉള്ള രാജ്യത്തിന് പ്രധാനമന്ത്രിയടങ്ങുന്ന മന്ത്രിസഭയുമുണ്ടെന്ന് രാജ്യത്തിന്റേതാണെന്ന് അവകാശപ്പെട്ട് പ്രത്യക്ഷപ്പെട്ട കൈലാസ ഓര്‍ഗ് എന്ന വെബ്സൈറ്റ് പറയുന്നു.
ഒരു ഹിന്ദു പരമാധികാര രാജ്യമായിരിക്കുമെന്ന് അവകാശപ്പെടുന്ന കൈലാസയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയരായി ഹൈന്ദവ സനാധന ധര്‍മം അനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമുണ്ടാവുമെന്ന് വെബ്സൈറ്റ് പറയുന്നു.
സ്വന്തമായി പാസ്പോര്‍ട്ടുണ്ടെന്ന് പറയപ്പെടുന്ന കൈലാസയില്‍ ഏതൊരാള്‍ക്കും പൗരത്വമെടുക്കാമെന്നും രാജ്യത്തിനായി നല്കുന്ന സംഭാവനകളിലൂടെ അത് സാധ്യമാകുമെന്നും കൈലാസ് ഓര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."