യുവാവിനെ അക്രമിക്കാന്‍ ശ്രമിച്ച സംഭവം; പ്രതികള്‍ പിടിയില്‍
കൊല്ലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ പൊലിസിന്റെ പിടിയിലായി.
ശക്തികുളങ്ങര മീനത്തു ചേരിയില്‍ ഇടപ്പാടംവയല് തുണ്ടു പറമ്പില്‍ ഷാന്‍ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലം (22), ഇടപ്പാടംവയല് പുളിക്കല്‍ തെക്കതില്‍ വിവേക് (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 11ന് രാമന്‍കുളങ്ങരയില്‍ ആണ് സംഭവം. വെള്ളയിട്ടമ്പലത്തില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ച ബൈക്കിനെ ഓവര്‍ ടേക്ക് ചെയ്തു എന്ന് ആരോപിച്ചാണ് അക്രമം തുടങ്ങിയത്.
അക്രമണത്തില്‍ നിന്നും പെട്രോള്‍ പമ്പില്‍ അഭയം തേടിയ യുവാവിനെ പിന്തുടര്ന്ന് മാരകായുധങ്ങളുമായെത്തി പമ്പിലെ ജീവനക്കാരുടെ മുന്നിലിട്ട് വീണ്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ താഴെ വീണ യുവാവിന് തലക്ക് ഗുരുതരമായി പരുക്കേറ്റു.
കാവനാട് പൊലിസ് സ്റ്റേഷനില്‍ വെട്ട് കേസ് ഉള്‍പ്പടെ മൂന്നു കേസ് ഇവര്‍ക്കെതിരേ നിലവിലുണ്ട്. ഇതില്‍ രണ്ട് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ശക്തികുളങ്ങര ഇടപ്പാടം വയലില്‍ പ്രവീണ്‍ എന്ന യുവാവിനെ അക്രമിച്ചതില്‍ ഒളിവില്‍ ആയിരുന്ന പ്രതികള്‍ ആണ് വീണ്ടും അക്രമണം നടത്തിയത്.
കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനിലും ഇവര്‍ക്ക് എതിരേ ക്രിമിനല്‍ കേസുകള്‍ നിലവില്‍ ഉണ്ട്. പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പ്രതികള്‍ നടത്തുന്ന അക്രമണം പതിഞ്ഞിരുന്നു. എസ്.ഐ രതീഷ്, എ.എസ്.ഐമാരായ പ്രമോദ്, റഹീം, സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."