ഗ്യാസിന് അമിതവില ഈടാക്കിയത് ചോദ്യം ചെയ്തു; ജീവനക്കാരി ഗോഡൗണ്‍ പൂട്ടി മുങ്ങി
കുളത്തൂപ്പുഴ: ഗ്യാസിന് വില കുറഞ്ഞിട്ടും കൂടിയവില തന്നെ ഈടാക്കിയത് ഗ്യാസെടുക്കാനെത്തിയവര് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരി മുങ്ങി. ഈടാക്കിയ തുകയുടെ ബില്ല് ആവശ്യപ്പെട്ടതോടെ ജീവനക്കാരി ഗോഡൗണ്‍ പൂട്ടി മുങ്ങുകയായിരുന്നു. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസറെത്തിയാണ് അധികം ഈടാക്കിയ തുക തിരികെ കൊടുപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുളത്തൂപ്പുഴ വില്ലുമലയിലെ കണ്ണന് ഇന്ത്യന്‍ ഗ്യാസ് ഏജന്സില് നിന്നും ഗ്യാസ് എടുത്തവര്‍ അമിത വില ഈടാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സപ്ലൈ ഓഫിസറും സംഘവും അടച്ചിട്ടിരുന്ന ഗോഡൗണ്‍ തുറന്ന് പരിശോധിക്കുകയും സുരക്ഷ വീഴ്ചകള്‍ ബോധ്യപ്പെടുകയും ചെയ്തു. ഗോഡൗണില്‍ ഒളിപ്പിച്ച നിലയില്‍ വച്ചിരുന്ന ത്രാസും സംഘം കണ്ടെത്തി. കണ്സ്യുമേഴ്സിനെ ഒരു കാരണ വശാലും ഗോഡൗണില്‍ കയറ്റരുതെന്നും തൂക്കവും ചോര്ച്ചയില്ലായെന്നും ഉറപ്പാക്കി സിലിണ്ടര്‍ ജീവനക്കാര്‍ തന്നെ പുറത്തിറക്കി നല്‍കണമെന്നും ബില്ലില്ലാതെ ഗ്യാസ് വിതരണം നടത്തരുതെന്നും കര്‍ശന നിര്‍ദ്ദേശവും നല്കി.സംഭവ സഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗോഡൗണിന്റെ നിലവിലെ സുരക്ഷ അഗ്നിശമനവിഭാഗം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണെന്നും സപ്ലെ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."