മേളാസ്വാദകരുടെ മനം കവര്‍ന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രണവ്
മുരിയാട് : പൂരപെരുമ നിറഞ്ഞ തൃശൂരിലെ മേളാസ്വാദകരുടെ മനം കവരുന്ന പ്രകടനവുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രണവ് പി. മാരാര്‍ ചെണ്ടയില്‍ തായമ്പക കൊട്ടി വിസ്മയം തീര്‍ക്കുന്നു.
മുരിയാട് ആനന്ദപുരം സ്വദേശി കേളത്ത് സുന്ദരന്‍ മാരാരുടെയും ശ്രീവിദ്യയുടെയും മൂത്തമകനാണ് പ്രണവ്. കഴിഞ്ഞ വര്‍ഷം നവരാത്രി ഉത്സവത്തിന് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയ പ്രണവ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ എടക്കുന്നി ക്ഷേത്രം, തിരുവുള്ളകാവ് ശാസ്താ ക്ഷേത്രം,ആറാട്ടുപുഴ ശാസ്താ ക്ഷേത്രം,തൃപ്രയാര്‍ ശ്രീരാമക്ഷേത്രം,അന്തിമഹാകാളന്‍ ക്ഷേത്രം,അങ്കമാലി തുടങ്ങിയിടങ്ങളിലായി 42 ഓളം വേദികളില്‍ തായമ്പക കൊട്ടി ആയിരകണക്കിന് മേളാരാധകരുടെ കൈയടി നേടിയിട്ടുണ്ട്.
നാലാം വയസ് മുതല്‍ ആനന്ദപുരം ഹരിശ്രി സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ അശോക് ജി മാരാരുടെ ശിക്ഷണത്തിലാണ് പ്രണവ് ചെണ്ട അഭ്യസിക്കുന്നത്.
ചുരുങ്ങിയ കാലത്തിനിടയ്ക്ക് മൂക്കാട്ടുക്കര ദേവസ്വത്തിന്റെ സ്വര്‍ണ്ണപതകം അടക്കം നിരവധി പുരസ്‌ക്കാരങ്ങളും ഈ കൊച്ചുമിടുക്കന്‍ കരസ്ഥമാക്കിയിട്ടുണ്ട്.അനിയന്‍ അദ്വൈതും ഇളം പ്രായത്തില്‍ തന്നെ ചെണ്ട അഭ്യാസം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."