തിരൂരിലെ ഹോട്ടലുകളില്‍ ഭക്ഷണവില പലവിധം
തിരൂര്‍: നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഭക്ഷണസാധനങ്ങള്‍ക്ക് വില പലവിധം. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നിരിക്കെ ഇതെല്ലാം ലംഘിച്ചാണ് വില്‍പന. തിരൂര്‍ ബസ് സ്റ്റാന്‍ഡ്, സിറ്റി ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം തുടങ്ങിയ മേഖലകളില്‍ ഭക്ഷണവില പല തരത്തിലാണ്.
ചായക്കൊപ്പമുള്ള ചെറുഭക്ഷണങ്ങള്‍ തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലുകളില്‍ 12 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ തൊട്ടപ്പുറമുള്ള മാര്‍ക്കറ്റ് പരിസരത്തെ ഹോട്ടലുകളില്‍ എട്ടു മുതല്‍ പത്തു രൂപ വരെയാണ് വില. ചില കേന്ദ്രങ്ങളില്‍ ആറു രൂപയ്ക്കും ഇത്തരം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നുണ്ട്. വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളുടെ വില, അളവ് എന്നിവ വ്യക്തമാക്കുന്ന വിലവിവരപ്പട്ടിക ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാലിത് പല ഹോട്ടലുകളും കൂള്‍ബാറുകളും പാലിക്കുന്നില്ല. ഇതൊന്നും ബാധകമല്ലാത്ത മട്ടിലാണ് ഒട്ടുമിക്ക ഹോട്ടലുകളുടെയും പ്രവര്‍ത്തനം. പരിശോധന നടത്തി നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പ്രധാന കാരണം. പരാതിക്കാരില്ലാത്തതും ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരണയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."