HOME
DETAILS
MAL
അദാനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുന്നു: ചെന്നിത്തല
backup
December 05 2019 | 19:12 PM
തിരുവനന്തപുരം: കാലാവധി കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാത്ത അദാനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം തുറമുഖത്തിന്റെ ഇതുവരെയുള്ള നിര്‍മാണം സംബന്ധിച്ച് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കാത്തതിന് അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കുമോയെന്നും ആദ്യഘട്ടത്തില്‍ എന്തെല്ലാം നടന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."