റേഷന്‍കാര്‍ഡിലെ അപാകത:താലൂക്ക് സപ്ലൈ ഓഫിസ് മാര്‍ച്ച് ഏഴിന്
കല്‍പ്പറ്റ: റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക, അവശ്യ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി കല്‍പ്പറ്റ റീജിയനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴിന് താലൂക്ക് സപ്ലൈ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
അരിക്ക് പകരം ഗോതമ്പ് നല്കുന്ന രീതി അംഗീകരിക്കാനാവില്ല. മലയാളിയ്ക്ക് ഏറ്റവും അത്യാവശ്യമായ അരിയുടെ അളവ് കുറച്ച് ഗോതമ്പ് കൂടുതലായി നല്‍കുന്നത് കൊണ്ട് സാധാരണക്കാര്‍ക്ക് ഒരുപകാരവുമില്ല.
റേഷന്‍കാര്‍ഡിലെ അപാകത മൂലം തൊഴിലാളികളടക്കമുള്ള പാവങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈ ഓഫിസ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. യോഗം പി.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
റീജിയനല്‍ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷനായി. പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, ഗിരീഷ് കല്‍പ്പറ്റ, നജീബ് പിണങ്ങോട്, ഷൈനി ജോയി, എം.ഒ ദേവസ്യ, കെ.കെ രാജേന്ദ്രന്, സാലി റാട്ടക്കൊല്ലി, എസ് മണി, രാമചന്ദ്രന്, ദേവദാസ്, പി.ടി വര്‍ഗീസ്, എ.എ വര്‍ഗീസ്, ജോസ് മഠത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."