അജിതക്കും മകള്‍ക്കും ഇത് സ്വപ്ന സാക്ഷാത്കാരം
ചേരാപുരം: കാക്കുനിയിലെ നിരാശ്രയയായ മവ്വഞ്ചേരി അജിതയ്ക്കും വിവാഹ പ്രായമെത്തിയ മകള്‍ക്കും ഇത് സ്വപ്ന സാക്ഷാത്കാരം. അച്ഛന് മരിക്കുമ്പോള്‍ അവകാശമായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്ത് ചെറിയൊരു വീടിന് തറകെട്ടി വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു ഇവര്‍.
ചെറുപ്രായത്തിലേ ഭര്‍ത്താവ് മരിച്ചു പോയ അജിത തൊഴിലുറപ്പ് വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അതിനിടയില്‍ മകള്‍ വിവാഹ പ്രായമായി വന്നു. ഒരു പ്രവാസി വ്യവസായിയുടെ സഹകരണത്തില്‍ കാക്കുനിയിലെ ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ചു നല്കുന്ന ഭവനത്തിന്റെ കട്ടില വെയ്പ്പ് കര്‍മം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല നിര്‍വഹിച്ചു.
എ.കെ റഷീദ്, ടി.വി മനോജന്, എം.സി മുജീബ്, എം.നാണു, സി.സി റഷാദ്, വി.എം റാഷിദ്, നവിന് ലാല്‍, ഷബീര്‍ വി.എം, മുനീര്‍ കെ.കെ, ടി.എം കരീം, നംഷീദ് .എം, ഫവാസ് പൂമാല, റയീസ് സി.സി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."