യു.പി, ഡല്‍ഹി പൊലിസുകാര്‍ ഹൈദരാബാദിനെ കണ്ടു പഠിക്കട്ടെ- ഏറ്റുമുട്ടലിനെ സ്വാഗതം ചെയ്ത് മായാവതി
ലഖ്നൗ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലിസ് നടപടിയെ സ്വാഗതം ചെയ്ത് ബി.എസ്.പി അധ്യക്ഷ മായാവതി. ഹൈദരാബാദ് പൊലിസില്‍ നിന്ന ഉത്തര്‍പ്രദേശ്, ഡല്‍ഹി പൊലിസിന് പഠിക്കാനുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യു.പിയില്‍ യോഗി സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവവും അവര്‍ ചൂണ്ടിക്കാട്ടി.
ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലങ്കാന പൊലിസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നത്. തെളിവെടുപ്പിന് എത്തിച്ച പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലിസ് ഭാഷ്യം. പ്രതികള്‍ ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലിസ് അറിയിച്ചു. നവംബര്‍ 28ന് രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് തീകൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."