അരിപ്പാറ വെള്ളച്ചാട്ടം; മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവമ്പാടി: പഞ്ചായത്തിലെ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നു യുവാക്കള്‍ മലവെള്ളപ്പാച്ചിലില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊണ്ടേണ്ടാട്ടി സ്വദേശികളായ സാദിഖ് അവണിക്കാട് (22), ഷാഫി (23), മുഹമ്മദ് (23) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ നാലോടെ അരിപ്പാറയിലെ വെള്ളച്ചാട്ടം കാണാനെത്തിയ ഇവര്‍ നെല്ലിപ്പൊയില്‍ ഭാഗത്ത് കുളിക്കാനിറങ്ങുകയായിരുന്നു. ലൈഫ് ഗാര്‍ഡിന്റെ അപകട മുന്നറിയിപ്പ് കാര്യമാക്കാതെ വെള്ളത്തിലിറങ്ങിയ ഇവര്‍ പെട്ടന്നെത്തിയ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു.
മലവെള്ളം വരുന്നതുകണ്ടണ്ട് കരയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും തത്സമയം സംഘത്തിലെ രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. പുഴയുടെ മധ്യത്തില്‍ കുടുങ്ങിയ മറ്റു മൂന്നുപേരും പാറയില്‍ കയറി നിന്നതിനാല്‍ നാട്ടുകാര്‍ക്ക് രക്ഷിക്കാനായി. അരിപ്പാറ വെള്ളച്ചാട്ടത്തിലെ ലൈഫ് ഗാര്‍ഡ് സണ്ണി, നാട്ടുകാരായ ശുക്കൂര്‍, സിനു, മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ വടം ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തിയത്.
തിരുവമ്പാടി പൊലിസും മുക്കം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ അപകട മുന്നറിയിപ്പ് അവഗണിക്കുന്നതാണ് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.
ഇവിടെയെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാന്‍ അടിയന്തിരമായ നടപടിയുണ്ടണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."