കേരഗ്രാമം പദ്ധതി ഉദ്ഘാടനം നാളെ മന്ത്രി നിര്‍വഹിക്കും
താമരശ്ശേരി: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങ് കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കട്ടിപ്പാറ പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
250 ഹെക്ടര്‍ പ്രദേശത്തെ 655 കര്‍ഷകരുടെ 39864 തെങ്ങുകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ജൈവവളം, കുമ്മായം,ഇടവിളകള്‍, ജലസേചന പമ്പ് സെറ്റ്, തെങ്ങ് കയറ്റ യന്ത്രം, രോഗംബാധിച്ച തെങ്ങ് മാറ്റി പുതിയത് നടല്‍ തുടങ്ങി 50.17 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുക.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തുകയും പ്രത്യേക കേരസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഹാളിള്‍ നടക്കുന്ന ചടങ്ങില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനാകും. മികച്ച കര്‍ഷകരെ നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍ ആദരിക്കും. പുനര്‍ജ്ജനി പദ്ധിയില്‍ നല്‍കുന്ന പച്ചക്കറിത്തൈ വിതരണവും ചടങ്ങില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സി തോമസ്, മദാരി ജുബൈരിയ്യ, കൃഷി ഓഫിസര്‍ മുഹമ്മദ് ഫൈസല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."