HOME
DETAILS

ചിത്രയുടെ ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു

  
backup
August 02 2017 | 01:08 AM

%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


കൊച്ചി : ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് പി.യു ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഹരജി ഡിവിഷന്‍ ബെഞ്ചിനു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കോടതിയലക്ഷ്യത്തെക്കുറിച്ച് സിംഗിള്‍ബെഞ്ച് പരാമര്‍ശമൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കുമ്പോള്‍ ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ടാണെന്നും മത്സരാര്‍ഥികളുടെ അന്തിമ ലിസ്റ്റ് നല്‍കേണ്ട തിയതി കഴിഞ്ഞിട്ടും സുധ സിങിനെ എങ്ങനെ ഉള്‍പ്പെടുത്തിയെന്നും വിശദീകരിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോടു സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഹരജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോള്‍ ഫെഡറേഷന്‍ ഭാരവാഹികളടക്കമുള്ളവര്‍ ലണ്ടനിലാണെന്നും ഇവര്‍ മടങ്ങി വന്നശേഷമേ വിശദീകരണം നല്‍കാനാവൂ എന്നും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഈ നടപടി കോടതിയലക്ഷ്യം തന്നെയാണെന്നും ഫെഡറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും ചിത്രയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് ഇതിന് അധികാരമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹരജി വിടാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago
No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago