ശ്രീനാരായണപുരം പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി
തൃശൂര്‍: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 14,4107745 രൂപയുടെ വികസന ഫണ്ട് വകയിരുത്തി. 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാറിലാണ് ഫണ്ട് വകയിരുത്തിയത്. എസ്.എന്‍.പുരം തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്ഥിതി, നടപ്പ് വര്‍ഷപദ്ധതി വിലയിരുത്തല്‍, ലക്ഷ്യങ്ങള്‍, പ്രശ്നങ്ങളും പരിഹാര സാധ്യതകളും, പദ്ധതികളും വിശദാംശങ്ങളും, വായ്പാ ബന്ധങ്ങള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തിയാകാത്ത പദ്ധതികളും അവലോകനം ചെയ്തു. ഉല്പാദന മേഖലയില്‍ പൂഗ്രാമം പദ്ധതി, മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്, ഫര്‍ണിച്ചര്‍ വിതരണം, സസ്യസംരക്ഷണ ഉപാധികള്‍ ഉല്പാദന യൂണിറ്റ് എന്നീ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സേവനമേഖലയില്‍ പാലിയേറ്റീവ് കെയര്‍, വയോജനങ്ങള്‍ക്ക് യോഗപരിശീലനം, ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്കല്, പകല്‍വീട്, അങ്കണവാടികളില്‍ ചുമര്‍ചിത്രം വരയ്ക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്കും പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. എസ്.എന്‍.പുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എന്‍ സതീഷ്കുമാര്‍, സെക്രട്ടറി കെ.എസ് രാമദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."