നിര്‍ത്തലാക്കിയ പി.വി.ടി.ജി വകുപ്പ് പുന:സ്ഥാപിക്കണമെന്ന് ആദിവാസികള്‍
കരുളായി: കേന്ദ്ര സര്‍ക്കാര്‍ കാട്ടുനായിക്ക, ചോലനായിക്ക, കുറവ, കുറുമ്പ, കാടര്‍, പണിയ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പര്‍ട്ടിക്കുലറലി വോളനറബിള്‍ ട്രൈബല്‍ ഗ്രൂപ്പ് (പി.വി.ടി.ജി) പുനരാരംഭിക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെട്ടു. ഈ വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ക്ക് കിടപ്പാടം, ഭക്ഷ്യ സാധനങ്ങള്‍, ആരോഗ്യ പരിചരണം, മെച്ചപ്പെട്ട ഭൗതിക സഹചര്യം എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഡെപ്യുട്ടേഷനിലും ദിവസ വേതനാടിസ്ഥാനത്തിലും ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ 2015 മാര്‍ച്ചോടെ ഈ പദ്ധതിയ്ക്ക് താഴ് വീണെങ്കിലും മുന്‍ വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതികളുടെ ബാക്കി ഫ@ുകള്‍ ഉ@ായിരുന്നതിനാല്‍ പദ്ധതി 2016 മാര്‍ച്ച് വരെ നീട്ടി കൊ@ു പോവുകയായിരുന്നു. എന്നാല്‍ ഈ കാലാവധിക്ക് ശേഷവും പദ്ധതി തുടര്‍ന്ന് കൊ@ു പോവാന്‍ സര്‍ക്കാര്‍ അനുവദിക്കാതതിനാല്‍ ബാക്കി വന്ന വിവിധ പദ്ധതികളുടെ ഫ@ുകള്‍ സര്‍ക്കാറിലേക്ക് തിരിച്ച് കെട്ടി പദ്ധതി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം അടിയ പണിയ പക്കേജ് എന്ന പേരില്‍ പുതിയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാനോ ഏറ്റെടുക്കാനോ തയാറാവാത്തതിനാല്‍ അനിശ്ചിതമായി നീളുകയാണ്.
പി.വി.ടി.ജിയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കിയിരുന്ന സമയത്ത് ചോലനായ്ക്കര്‍ക്ക് ഐ.ടി.ഡി.പി നല്‍കിയിരുന്ന ഭക്ഷ്യ ധാന്യങ്ങളെക്കാള്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിരുന്നതിനാല്‍ ചോലാനായ്ക്കര്‍ക്കും കാട്ടുനായ്ക്കര്‍ക്കും ആവശ്യത്തിലേറെ ഭക്ഷ്യ സാധനങ്ങള്‍ കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് ഐടി.ഡി.പി റേഷന്‍ കണക്ക് പ്രകാരം നല്‍കുന്നതിനാല്‍ അംഗങ്ങള്‍ കൂടുതലുള്ള കുടുംബത്തിന് ഭക്ഷണം തികയാത്ത അവസ്ഥ വരികയും ഇത് ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ കാരണത്താല്‍ ഏഷ്യയിലെ തന്നെ അവശേഷിക്കുന്ന പ്രാക്ത ഗോത്ര വര്‍ഗക്കാരായ ചോലനായ്ക്കര്‍ കരുളായിലെ മാഞ്ചീരിയില്‍ ക്ഷുഭിതരാവുകയും ഐ.ടി.ഡി.പി ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
കൂടാതെ നിരവധി വീടുകളും പി.വി.ടി.ജി കഴിഞ്ഞ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെട്ട ആദിവാസി കോളനികളില്‍ ആരോഗ്യ വകുപ്പിനെ കൂടാതെ പി.വി.ടി.ജിയുടെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ആഴ്ചയിലൊരിക്കല്‍ വൈദ്യപരിശോധന ക്യാംപുകളും നടത്തിയിരുന്നു. ഈ പദ്ധതികളെല്ലാമാണ് ഒറ്റയടിക്ക് നിര്‍ജീവമായത്. ആദിവാസികള്‍ക്ക് ലഭിക്ക@േ ഇത്തരം സേവനങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് ആദിവാസികള്‍ തന്നെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."